Psalm 113:5
ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?
Psalm 113:5 in Other Translations
King James Version (KJV)
Who is like unto the LORD our God, who dwelleth on high,
American Standard Version (ASV)
Who is like unto Jehovah our God, That hath his seat on high,
Bible in Basic English (BBE)
Who is like the Lord our God, who is seated on high,
Darby English Bible (DBY)
Who is like unto Jehovah our God, who hath placed his dwelling on high;
World English Bible (WEB)
Who is like Yahweh, our God, Who has his seat on high,
Young's Literal Translation (YLT)
Who `is' as Jehovah our God, He is exalting `Himself' to sit?
| Who | מִ֭י | mî | mee |
| is like unto the Lord | כַּיהוָ֣ה | kayhwâ | kai-VA |
| God, our | אֱלֹהֵ֑ינוּ | ʾĕlōhênû | ay-loh-HAY-noo |
| who dwelleth | הַֽמַּגְבִּיהִ֥י | hammagbîhî | ha-mahɡ-bee-HEE |
| on high, | לָשָֽׁבֶת׃ | lāšābet | la-SHA-vet |
Cross Reference
Psalm 89:6
സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
Exodus 15:11
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
Jeremiah 10:6
യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.
Isaiah 40:25
ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.
Deuteronomy 33:26
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
Isaiah 40:18
ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?
Isaiah 16:5
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
Psalm 103:19
യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
Psalm 89:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
Psalm 35:10
യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.