Proverbs 31:10
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
Proverbs 31:10 in Other Translations
King James Version (KJV)
Who can find a virtuous woman? for her price is far above rubies.
American Standard Version (ASV)
A worthy woman who can find? For her price is far above rubies.
Bible in Basic English (BBE)
Who may make discovery of a woman of virtue? For her price is much higher than jewels.
Darby English Bible (DBY)
Who can find a woman of worth? for her price is far above rubies.
World English Bible (WEB)
Who can find a worthy woman? For her price is far above rubies.
Young's Literal Translation (YLT)
A woman of worth who doth find? Yea, far above rubies `is' her price.
| Who | אֵֽשֶׁת | ʾēšet | A-shet |
| can find | חַ֭יִל | ḥayil | HA-yeel |
| a virtuous | מִ֣י | mî | mee |
| woman? | יִמְצָ֑א | yimṣāʾ | yeem-TSA |
| price her for | וְרָחֹ֖ק | wĕrāḥōq | veh-ra-HOKE |
| is far | מִפְּנִינִ֣ים | mippĕnînîm | mee-peh-nee-NEEM |
| above rubies. | מִכְרָֽהּ׃ | mikrāh | meek-RA |
Cross Reference
Proverbs 19:14
ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
Proverbs 12:4
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.
Proverbs 18:22
ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
Ruth 3:11
ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം.
Proverbs 3:15
അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.
Proverbs 8:11
ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
Ephesians 5:25
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
Job 28:18
പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
Ecclesiastes 7:28
ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.
Song of Solomon 6:8
അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
Proverbs 20:15
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.