Zechariah 6:11
അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:
Zechariah 6:11 in Other Translations
King James Version (KJV)
Then take silver and gold, and make crowns, and set them upon the head of Joshua the son of Josedech, the high priest;
American Standard Version (ASV)
yea, take `of them' silver and gold, and make crowns, and set them upon the head of Joshua the son of Jehozadak, the high priest;
Bible in Basic English (BBE)
And take silver and gold and make a crown and put it on the head of Zerubbabel;
Darby English Bible (DBY)
yea, take silver and gold, and make crowns, and set [them] upon the head of Joshua the son of Jehozadak, the high priest;
World English Bible (WEB)
Yes, take silver and gold, and make crowns, and set them on the head of Joshua the son of Jehozadak, the high priest;
Young's Literal Translation (YLT)
and thou hast taken silver and gold, and hast made a crown, and hast placed on the head of Joshua son of Josedech, the high priest,
| Then take | וְלָקַחְתָּ֥ | wĕlāqaḥtā | veh-la-kahk-TA |
| silver | כֶֽסֶף | kesep | HEH-sef |
| and gold, | וְזָהָ֖ב | wĕzāhāb | veh-za-HAHV |
| make and | וְעָשִׂ֣יתָ | wĕʿāśîtā | veh-ah-SEE-ta |
| crowns, | עֲטָר֑וֹת | ʿăṭārôt | uh-ta-ROTE |
| and set | וְשַׂמְתָּ֗ | wĕśamtā | veh-sahm-TA |
| head the upon them | בְּרֹ֛אשׁ | bĕrōš | beh-ROHSH |
| of Joshua | יְהוֹשֻׁ֥עַ | yĕhôšuaʿ | yeh-hoh-SHOO-ah |
| son the | בֶּן | ben | ben |
| of Josedech, | יְהוֹצָדָ֖ק | yĕhôṣādāq | yeh-hoh-tsa-DAHK |
| the high | הַכֹּהֵ֥ן | hakkōhēn | ha-koh-HANE |
| priest; | הַגָּדֽוֹל׃ | haggādôl | ha-ɡa-DOLE |
Cross Reference
സെഖർയ്യാവു 3:1
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
സങ്കീർത്തനങ്ങൾ 21:3
നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
സെഖർയ്യാവു 3:5
അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു.
ഹഗ്ഗായി 1:1
ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:
ഉത്തമ ഗീതം 3:11
സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻ രാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.
വെളിപ്പാടു 19:12
അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
എബ്രായർ 2:9
എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
ഹഗ്ഗായി 2:4
ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഹഗ്ഗായി 1:14
യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.
എസ്രാ 3:2
യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
ലേവ്യപുസ്തകം 8:9
അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻ വശത്തു വിശുദ്ധകിരീടമായ പൊൻ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
പുറപ്പാടു് 39:30
അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.
പുറപ്പാടു് 29:6
അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.
പുറപ്പാടു് 28:36
തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.