സെഖർയ്യാവു 2:3
എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:
And, behold, | וְהִנֵּ֗ה | wĕhinnē | veh-hee-NAY |
the angel | הַמַּלְאָ֛ךְ | hammalʾāk | ha-mahl-AK |
that talked | הַדֹּבֵ֥ר | haddōbēr | ha-doh-VARE |
forth, went me with | בִּ֖י | bî | bee |
and another | יֹצֵ֑א | yōṣēʾ | yoh-TSAY |
angel | וּמַלְאָ֣ךְ | ûmalʾāk | oo-mahl-AK |
out went | אַחֵ֔ר | ʾaḥēr | ah-HARE |
to meet | יֹצֵ֖א | yōṣēʾ | yoh-TSAY |
him, | לִקְרָאתֽוֹ׃ | liqrāʾtô | leek-ra-TOH |
Cross Reference
സെഖർയ്യാവു 1:19
എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
സെഖർയ്യാവു 1:8
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
സെഖർയ്യാവു 1:13
അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
സെഖർയ്യാവു 4:1
എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതു പോലെ എന്നെ ഉണർത്തി.
സെഖർയ്യാവു 4:5
എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
സെഖർയ്യാവു 5:5
അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.