Psalm 97:8
സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
Psalm 97:8 in Other Translations
King James Version (KJV)
Zion heard, and was glad; and the daughters of Judah rejoiced because of thy judgments, O LORD.
American Standard Version (ASV)
Zion heard and was glad, And the daughters of Judah rejoiced, Because of thy judgments, O Jehovah.
Bible in Basic English (BBE)
Zion gave ear and was glad; and the daughters of Judah were full of joy, because of your decisions, O Lord.
Darby English Bible (DBY)
Zion heard, and rejoiced; and the daughters of Judah were glad, because of thy judgments, O Jehovah.
World English Bible (WEB)
Zion heard and was glad. The daughters of Judah rejoiced, Because of your judgments, Yahweh.
Young's Literal Translation (YLT)
Zion hath heard and rejoiceth, And daughters of Judah are joyful, Because of Thy judgments, O Jehovah.
| Zion | שָׁמְעָ֬ה | šomʿâ | shome-AH |
| heard, | וַתִּשְׂמַ֨ח׀ | wattiśmaḥ | va-tees-MAHK |
| and was glad; | צִיּ֗וֹן | ṣiyyôn | TSEE-yone |
| and the daughters | וַ֭תָּגֵלְנָה | wattāgēlĕnâ | VA-ta-ɡay-leh-na |
| Judah of | בְּנ֣וֹת | bĕnôt | beh-NOTE |
| rejoiced | יְהוּדָ֑ה | yĕhûdâ | yeh-hoo-DA |
| because of | לְמַ֖עַן | lĕmaʿan | leh-MA-an |
| thy judgments, | מִשְׁפָּטֶ֣יךָ | mišpāṭêkā | meesh-pa-TAY-ha |
| O Lord. | יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
സങ്കീർത്തനങ്ങൾ 48:11
നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
വെളിപ്പാടു 19:1
അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
വെളിപ്പാടു 18:20
സ്വർഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ.
മത്തായി 21:4
“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ”
സെഖർയ്യാവു 9:9
സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
സെഫന്യാവു 3:14
സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
യെശയ്യാ 62:11
ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
യെശയ്യാ 52:7
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
യെശയ്യാ 51:3
യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.
സങ്കീർത്തനങ്ങൾ 58:10
നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
സങ്കീർത്തനങ്ങൾ 52:6
നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.