Psalm 91:16
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
Psalm 91:16 in Other Translations
King James Version (KJV)
With long life will I satisfy him, and shew him my salvation.
American Standard Version (ASV)
With long life will I satisfy him, And show him my salvation. Psalm 92 A Psalm, a Song for the sabbath day.
Bible in Basic English (BBE)
With long life will he be rewarded; and I will let him see my salvation.
Darby English Bible (DBY)
With length of days will I satisfy him, and shew him my salvation.
Webster's Bible (WBT)
With long life will I satisfy him, and show him my salvation.
World English Bible (WEB)
I will satisfy him with long life, And show him my salvation."
Young's Literal Translation (YLT)
With length of days I satisfy him, And I cause him to look on My salvation!
| With long | אֹ֣רֶךְ | ʾōrek | OH-rek |
| life | יָ֭מִים | yāmîm | YA-meem |
| will I satisfy | אַשְׂבִּיעֵ֑הוּ | ʾaśbîʿēhû | as-bee-A-hoo |
| shew and him, | וְ֝אַרְאֵ֗הוּ | wĕʾarʾēhû | VEH-ar-A-hoo |
| him my salvation. | בִּֽישׁוּעָתִֽי׃ | bîšûʿātî | BEE-shoo-ah-TEE |
Cross Reference
സദൃശ്യവാക്യങ്ങൾ 3:2
അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.
സങ്കീർത്തനങ്ങൾ 50:23
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
സങ്കീർത്തനങ്ങൾ 21:4
അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
സദൃശ്യവാക്യങ്ങൾ 3:16
അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
ആവർത്തനം 6:2
നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
ലൂക്കോസ് 3:6
സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.
ലൂക്കോസ് 2:30
ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
യെശയ്യാ 65:20
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
യെശയ്യാ 45:17
യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
സദൃശ്യവാക്യങ്ങൾ 22:4
താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
സങ്കീർത്തനങ്ങൾ 16:11
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
ഇയ്യോബ് 5:26
തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
ഉല്പത്തി 25:8
അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.