സങ്കീർത്തനങ്ങൾ 89:47
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
Remember | זְכָר | zĕkār | zeh-HAHR |
how | אֲנִ֥י | ʾănî | uh-NEE |
short | מֶה | me | meh |
my | חָ֑לֶד | ḥāled | HA-led |
time is: wherefore | עַל | ʿal | al |
מַה | ma | ma | |
made thou hast | שָּׁ֝֗וְא | šāwĕʾ | SHA-veh |
all | בָּרָ֥אתָ | bārāʾtā | ba-RA-ta |
men | כָל | kāl | hahl |
בְּנֵי | bĕnê | beh-NAY | |
in vain? | אָדָֽם׃ | ʾādām | ah-DAHM |
Cross Reference
ഇയ്യോബ് 7:7
എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
ഇയ്യോബ് 10:9
നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
ഇയ്യോബ് 14:1
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.
ഇയ്യോബ് 9:25
എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
സങ്കീർത്തനങ്ങൾ 39:5
ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
സങ്കീർത്തനങ്ങൾ 119:84
അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?
സങ്കീർത്തനങ്ങൾ 144:4
മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
യാക്കോബ് 4:14
നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.