Psalm 89:17
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
Psalm 89:17 in Other Translations
King James Version (KJV)
For thou art the glory of their strength: and in thy favour our horn shall be exalted.
American Standard Version (ASV)
For thou art the glory of their strength; And in thy favor our horn shall be exalted.
Bible in Basic English (BBE)
For you are the glory of their strength; in your pleasure will our horn be lifted up.
Darby English Bible (DBY)
For thou art the glory of their strength; and in thy favour our horn shall be exalted.
Webster's Bible (WBT)
In thy name shall they rejoice all the day: and in thy righteousness shall they be exalted.
World English Bible (WEB)
For you are the glory of their strength. In your favor, our horn will be exalted.
Young's Literal Translation (YLT)
For the beauty of their strength `art' Thou, And in Thy good will is our horn exalted,
| For | כִּֽי | kî | kee |
| thou | תִפְאֶ֣רֶת | tipʾeret | teef-EH-ret |
| art the glory | עֻזָּ֣מוֹ | ʿuzzāmô | oo-ZA-moh |
| strength: their of | אָ֑תָּה | ʾāttâ | AH-ta |
| favour thy in and | וּ֝בִרְצוֹנְךָ֗ | ûbirṣônĕkā | OO-veer-tsoh-neh-HA |
| our horn | תָּר֥יּם | tāryym | TAHR-ym |
| shall be exalted. | קַרְנֵֽינוּ׃ | qarnênû | kahr-NAY-noo |
Cross Reference
സങ്കീർത്തനങ്ങൾ 75:10
ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
സങ്കീർത്തനങ്ങൾ 148:14
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 92:10
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
ഫിലിപ്പിയർ 4:13
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
കൊരിന്ത്യർ 2 12:9
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
കൊരിന്ത്യർ 1 1:30
നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
സങ്കീർത്തനങ്ങൾ 132:17
അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
സങ്കീർത്തനങ്ങൾ 112:9
അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
സങ്കീർത്തനങ്ങൾ 89:24
എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.
സങ്കീർത്തനങ്ങൾ 28:7
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
ശമൂവേൽ-1 2:10
യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.
ശമൂവേൽ-1 2:1
അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.