സങ്കീർത്തനങ്ങൾ 69:11 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 69 സങ്കീർത്തനങ്ങൾ 69:11

Psalm 69:11
ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു.

Psalm 69:10Psalm 69Psalm 69:12

Psalm 69:11 in Other Translations

King James Version (KJV)
I made sackcloth also my garment; and I became a proverb to them.

American Standard Version (ASV)
When I made sackcloth my clothing, I became a byword unto them.

Bible in Basic English (BBE)
When I put on the clothing of grief, they said evil of me.

Darby English Bible (DBY)
And I made sackcloth my garment: then I became a proverb to them.

Webster's Bible (WBT)
When I wept, and chastened my soul with fasting, that was to my reproach.

World English Bible (WEB)
When I made sackcloth my clothing, I became a byword to them.

Young's Literal Translation (YLT)
And I make my clothing sackcloth, And I am to them for a simile.

I
made
וָאֶתְּנָ֣הwāʾettĕnâva-eh-teh-NA
sackcloth
לְבוּשִׁ֣יlĕbûšîleh-voo-SHEE
also
my
garment;
שָׂ֑קśāqsahk
became
I
and
וָאֱהִ֖יwāʾĕhîva-ay-HEE
a
proverb
לָהֶ֣םlāhemla-HEM
to
them.
לְמָשָֽׁל׃lĕmāšālleh-ma-SHAHL

Cross Reference

യിരേമ്യാവു 24:9
ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.

ഇയ്യോബ് 17:6
അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.

രാജാക്കന്മാർ 1 9:7
ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.

യോവേൽ 1:13
പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങൾ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ.

യോവേൽ 1:8
യൌവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.

യെശയ്യാ 22:12
അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും

യെശയ്യാ 20:2
ആ കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടു: നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.

സങ്കീർത്തനങ്ങൾ 44:13
നീ ഞങ്ങളെ അയൽക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.

സങ്കീർത്തനങ്ങൾ 35:13
ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.

ആവർത്തനം 28:37
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.