Psalm 25:18
എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
Psalm 25:18 in Other Translations
King James Version (KJV)
Look upon mine affliction and my pain; and forgive all my sins.
American Standard Version (ASV)
Consider mine affliction and my travail; And forgive all my sins.
Bible in Basic English (BBE)
Give thought to my grief and my pain; and take away all my sins.
Darby English Bible (DBY)
Consider mine affliction and my travail, and forgive all my sins.
Webster's Bible (WBT)
Look upon my affliction and my pain; and forgive all my sins.
World English Bible (WEB)
Consider my affliction and my travail. Forgive all my sins.
Young's Literal Translation (YLT)
See mine affliction and my misery, And bear with all my sins.
| Look upon | רְאֵ֣ה | rĕʾē | reh-A |
| mine affliction | עָ֭נְיִי | ʿānĕyî | AH-neh-yee |
| pain; my and | וַעֲמָלִ֑י | waʿămālî | va-uh-ma-LEE |
| and forgive | וְ֝שָׂ֗א | wĕśāʾ | VEH-SA |
| all | לְכָל | lĕkāl | leh-HAHL |
| my sins. | חַטֹּאותָֽי׃ | ḥaṭṭōwtāy | ha-tove-TAI |
Cross Reference
ശമൂവേൽ -2 16:12
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.
ശമൂവേൽ-1 1:11
അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 32:1
ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ 51:8
സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:132
തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
സങ്കീർത്തനങ്ങൾ 119:153
എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
വിലാപങ്ങൾ 5:1
യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
മത്തായി 9:2
അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
ലൂക്കോസ് 1:25
മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.