സങ്കീർത്തനങ്ങൾ 144:4 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 144 സങ്കീർത്തനങ്ങൾ 144:4

Psalm 144:4
മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.

Psalm 144:3Psalm 144Psalm 144:5

Psalm 144:4 in Other Translations

King James Version (KJV)
Man is like to vanity: his days are as a shadow that passeth away.

American Standard Version (ASV)
Man is like to vanity: His days are as a shadow that passeth away.

Bible in Basic English (BBE)
Man is like a breath: his life is like a shade which is quickly gone.

Darby English Bible (DBY)
Man is like to vanity; his days are as a shadow that passeth away.

World English Bible (WEB)
Man is like a breath. His days are like a shadow that passes away.

Young's Literal Translation (YLT)
Man to vanity hath been like, His days `are' as a shadow passing by.

Man
אָ֭דָםʾādomAH-dome
is
like
לַהֶ֣בֶלlahebella-HEH-vel
to
vanity:
דָּמָ֑הdāmâda-MA
his
days
יָ֝מָ֗יוyāmāywYA-MAV
shadow
a
as
are
כְּצֵ֣לkĕṣēlkeh-TSALE
that
passeth
away.
עוֹבֵֽר׃ʿôbēroh-VARE

Cross Reference

സങ്കീർത്തനങ്ങൾ 102:11
എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.

സങ്കീർത്തനങ്ങൾ 109:23
ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.

ഇയ്യോബ് 8:9
നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

സഭാപ്രസംഗി 12:8
ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

സഭാപ്രസംഗി 8:13
എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.

സഭാപ്രസംഗി 1:14
സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 1:2
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

സങ്കീർത്തനങ്ങൾ 103:15
മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.

സങ്കീർത്തനങ്ങൾ 89:47
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

സങ്കീർത്തനങ്ങൾ 62:9
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.

സങ്കീർത്തനങ്ങൾ 39:11
അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 39:5
ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.

ഇയ്യോബ് 14:1
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.

ഇയ്യോബ് 4:19
പൊടിയിൽനിന്നുത്ഭവിച്ചു മണ്പുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരിൽ എത്ര അധികം!

ദിനവൃത്താന്തം 1 29:15
ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.

ശമൂവേൽ -2 14:14
നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.