Psalm 124:7
വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Psalm 124:7 in Other Translations
King James Version (KJV)
Our soul is escaped as a bird out of the snare of the fowlers: the snare is broken, and we are escaped.
American Standard Version (ASV)
Our soul is escaped as a bird out of the snare of the fowlers: The snare is broken, and we are escaped.
Bible in Basic English (BBE)
Our soul has gone free like a bird out of the net of those who would take her: the net is broken, and we are free.
Darby English Bible (DBY)
Our soul is escaped as a bird out of the snare of the fowlers: the snare is broken, and we have escaped.
World English Bible (WEB)
Our soul has escaped like a bird out of the fowler's snare. The snare is broken, and we have escaped.
Young's Literal Translation (YLT)
Our soul as a bird hath escaped from a snare of fowlers, The snare was broken, and we have escaped.
| Our soul | נַפְשֵׁ֗נוּ | napšēnû | nahf-SHAY-noo |
| is escaped | כְּצִפּ֥וֹר | kĕṣippôr | keh-TSEE-pore |
| bird a as | נִמְלְטָה֮ | nimlĕṭāh | neem-leh-TA |
| out of the snare | מִפַּ֪ח | mippaḥ | mee-PAHK |
| fowlers: the of | י֫וֹקְשִׁ֥ים | yôqĕšîm | YOH-keh-SHEEM |
| the snare | הַפַּ֥ח | happaḥ | ha-PAHK |
| is broken, | נִשְׁבָּ֗ר | nišbār | neesh-BAHR |
| and we | וַאֲנַ֥חְנוּ | waʾănaḥnû | va-uh-NAHK-noo |
| are escaped. | נִמְלָֽטְנוּ׃ | nimlāṭĕnû | neem-LA-teh-noo |
Cross Reference
സങ്കീർത്തനങ്ങൾ 91:3
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
സദൃശ്യവാക്യങ്ങൾ 6:5
മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
സങ്കീർത്തനങ്ങൾ 25:15
എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
യിരേമ്യാവു 18:22
നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
ശമൂവേൽ-1 24:14
ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
ശമൂവേൽ-1 25:29
മനുഷ്യൻ നിന്നെ പിന്തുർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും.
ശമൂവേൽ -2 17:2
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
ശമൂവേൽ-1 23:26
ശൌൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു.
യിരേമ്യാവു 5:26
എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
തിമൊഥെയൊസ് 2 2:26
പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
ശമൂവേൽ -2 17:21
അവർ പോയശേഷം അവർ കിണറ്റിൽ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രാകരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.