Proverbs 21:6
കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
Proverbs 21:6 in Other Translations
King James Version (KJV)
The getting of treasures by a lying tongue is a vanity tossed to and fro of them that seek death.
American Standard Version (ASV)
The getting of treasures by a lying tongue Is a vapor driven to and fro by them that seek death.
Bible in Basic English (BBE)
He who gets stores of wealth by a false tongue, is going after what is only breath, and searching for death.
Darby English Bible (DBY)
The getting of treasures by a lying tongue is a fleeting breath of them that seek death.
World English Bible (WEB)
Getting treasures by a lying tongue Is a fleeting vapor for those who seek death.
Young's Literal Translation (YLT)
The making of treasures by a lying tongue, `Is' a vanity driven away of those seeking death.
| The getting | פֹּ֣עַל | pōʿal | POH-al |
| of treasures | אֹ֭צָרוֹת | ʾōṣārôt | OH-tsa-rote |
| by a lying | בִּלְשׁ֣וֹן | bilšôn | beel-SHONE |
| tongue | שָׁ֑קֶר | šāqer | SHA-ker |
| vanity a is | הֶ֥בֶל | hebel | HEH-vel |
| tossed to and fro | נִ֝דָּ֗ף | niddāp | NEE-DAHF |
| seek that them of | מְבַקְשֵׁי | mĕbaqšê | meh-vahk-SHAY |
| death. | מָֽוֶת׃ | māwet | MA-vet |
Cross Reference
സദൃശ്യവാക്യങ്ങൾ 20:21
ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
സദൃശ്യവാക്യങ്ങൾ 13:11
അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും.
പത്രൊസ് 2 2:3
അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 10:2
ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
സദൃശ്യവാക്യങ്ങൾ 8:36
എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.
തീത്തൊസ് 1:11
വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
തിമൊഥെയൊസ് 1 6:9
ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
യേഹേസ്കേൽ 18:31
നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്നു എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?
യിരേമ്യാവു 17:11
ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.
സദൃശ്യവാക്യങ്ങൾ 30:8
വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
സദൃശ്യവാക്യങ്ങൾ 22:8
നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
സദൃശ്യവാക്യങ്ങൾ 20:14
വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.