Proverbs 20:21
ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
Proverbs 20:21 in Other Translations
King James Version (KJV)
An inheritance may be gotten hastily at the beginning; but the end thereof shall not be blessed.
American Standard Version (ASV)
An inheritance `may be' gotten hastily at the beginning; But the end thereof shall not be blessed.
Bible in Basic English (BBE)
A heritage may be got quickly at first, but the end of it will not be a blessing.
Darby English Bible (DBY)
An inheritance obtained hastily at the beginning will not be blessed in the end.
World English Bible (WEB)
An inheritance quickly gained at the beginning, Won't be blessed in the end.
Young's Literal Translation (YLT)
An inheritance gotten wrongly at first, Even its latter end is not blessed.
| An inheritance | נַ֭חֲלָה | naḥălâ | NA-huh-la |
| may be gotten hastily | מְבֹחֶ֣לֶת | mĕbōḥelet | meh-voh-HEH-let |
| beginning; the at | בָּרִאשׁוֹנָ֑ה | bāriʾšônâ | ba-ree-shoh-NA |
| but the end | וְ֝אַחֲרִיתָ֗הּ | wĕʾaḥărîtāh | VEH-ah-huh-ree-TA |
| thereof shall not | לֹ֣א | lōʾ | loh |
| be blessed. | תְבֹרָֽךְ׃ | tĕbōrāk | teh-voh-RAHK |
Cross Reference
സദൃശ്യവാക്യങ്ങൾ 13:22
ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 28:22
കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 23:4
ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
സദൃശ്യവാക്യങ്ങൾ 28:20
വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
സദൃശ്യവാക്യങ്ങൾ 28:8
പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
തിമൊഥെയൊസ് 1 6:9
ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
മലാഖി 2:2
നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.
സെഖർയ്യാവു 5:4
ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഹബക്കൂക്‍ 2:6
അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
ഇയ്യോബ് 27:16
അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും