മത്തായി 26:25
എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: “നീ തന്നേ” എന്നു അവൻ പറഞ്ഞു.
Then | ἀποκριθεὶς | apokritheis | ah-poh-kree-THEES |
Judas, | δὲ | de | thay |
which | Ἰούδας | ioudas | ee-OO-thahs |
betrayed | ὁ | ho | oh |
him, | παραδιδοὺς | paradidous | pa-ra-thee-THOOS |
answered | αὐτὸν | auton | af-TONE |
and said, | εἶπεν | eipen | EE-pane |
Master, | Μήτι | mēti | MAY-tee |
ἐγώ | egō | ay-GOH | |
it is | εἰμι | eimi | ee-mee |
I? | ῥαββί | rhabbi | rahv-VEE |
He said | λέγει | legei | LAY-gee |
unto him, | αὐτῷ | autō | af-TOH |
Thou | Σὺ | sy | syoo |
hast said. | εἶπας | eipas | EE-pahs |
Cross Reference
മത്തായി 26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മത്തായി 27:11
എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
രാജാക്കന്മാർ 2 5:25
പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽനിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 30:20
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവൾ തിന്നു വായ് തുടെച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
മത്തായി 23:7
അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
മത്തായി 26:49
ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
ലൂക്കോസ് 22:70
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.
യോഹന്നാൻ 18:37
പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.