Leviticus 19:16
നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.
Leviticus 19:16 in Other Translations
King James Version (KJV)
Thou shalt not go up and down as a talebearer among thy people: neither shalt thou stand against the blood of thy neighbor; I am the LORD.
American Standard Version (ASV)
Thou shalt not go up and down as a talebearer among thy people: neither shalt thou stand against the blood of thy neighbor: I am Jehovah.
Bible in Basic English (BBE)
Do not go about saying untrue things among your people, or take away the life of your neighbour by false witness: I am the Lord.
Darby English Bible (DBY)
Thou shalt not go about as a talebearer among thy people; thou shalt not stand up against the life of thy neighbour: I am Jehovah.
Webster's Bible (WBT)
Thou shalt not go up and down as a tale-bearer among thy people; neither shalt thou stand against the blood of thy neighbor; I am the LORD.
World English Bible (WEB)
"'You shall not go up and down as a slanderer among your people; neither shall you stand against the life{literally, "blood"} of your neighbor. I am Yahweh.
Young's Literal Translation (YLT)
`Thou dost not go slandering among thy people; thou dost not stand against the blood of thy neighbour; I `am' Jehovah.
| Thou shalt not | לֹֽא | lōʾ | loh |
| down and up go | תֵלֵ֤ךְ | tēlēk | tay-LAKE |
| as a talebearer | רָכִיל֙ | rākîl | ra-HEEL |
| among thy people: | בְּעַמֶּ֔יךָ | bĕʿammêkā | beh-ah-MAY-ha |
| neither | לֹ֥א | lōʾ | loh |
| shalt thou stand | תַֽעֲמֹ֖ד | taʿămōd | ta-uh-MODE |
| against | עַל | ʿal | al |
| the blood | דַּ֣ם | dam | dahm |
| neighbour: thy of | רֵעֶ֑ךָ | rēʿekā | ray-EH-ha |
| I | אֲנִ֖י | ʾănî | uh-NEE |
| am the Lord. | יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
പുറപ്പാടു് 23:1
വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു.
പുറപ്പാടു് 23:7
കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.
യേഹേസ്കേൽ 22:9
രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
സദൃശ്യവാക്യങ്ങൾ 20:19
നുണയനായി നുടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.
സദൃശ്യവാക്യങ്ങൾ 11:13
ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
സങ്കീർത്തനങ്ങൾ 15:3
നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
പ്രവൃത്തികൾ 6:11
അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
മത്തായി 26:60
കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
യിരേമ്യാവു 9:4
നിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
യിരേമ്യാവു 6:28
അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു.
രാജാക്കന്മാർ 1 21:10
നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
പത്രൊസ് 1 2:1
ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
തീത്തൊസ് 2:3
വൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും
തിമൊഥെയൊസ് 2 3:3
വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
തിമൊഥെയൊസ് 1 3:11
അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
പ്രവൃത്തികൾ 24:4
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
മത്തായി 27:4
ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
പുറപ്പാടു് 20:16
കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.