യോഹന്നാൻ 2:1 in Malayalam

മലയാളം മലയാളം ബൈബിള്‍ യോഹന്നാൻ യോഹന്നാൻ 2 യോഹന്നാൻ 2:1

John 2:1
മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.

John 2John 2:2

John 2:1 in Other Translations

King James Version (KJV)
And the third day there was a marriage in Cana of Galilee; and the mother of Jesus was there:

American Standard Version (ASV)
And the third day there was a marriage in Cana of Galilee; and the mother of Jesus was there:

Bible in Basic English (BBE)
On the third day two people were going to be married at Cana in Galilee. The mother of Jesus was there:

Darby English Bible (DBY)
And on the third day a marriage took place in Cana of Galilee, and the mother of Jesus was there.

World English Bible (WEB)
The third day, there was a marriage in Cana of Galilee. Jesus' mother was there.

Young's Literal Translation (YLT)
And the third day a marriage happened in Cana of Galilee, and the mother of Jesus was there,

And
Καὶkaikay
the
τῇtay
third
ἡμέρᾳhēmeraay-MAY-ra

τῇtay
day
τρίτῃtritēTREE-tay
was
there
γάμοςgamosGA-mose
a
marriage
ἐγένετοegenetoay-GAY-nay-toh
in
ἐνenane
Cana
Κανὰkanaka-NA

of
τῆςtēstase
Galilee;
Γαλιλαίαςgalilaiasga-lee-LAY-as
and
καὶkaikay
the
ἦνēnane
mother
ay

of
μήτηρmētērMAY-tare
Jesus
τοῦtoutoo
was
Ἰησοῦiēsouee-ay-SOO
there:
ἐκεῖ·ekeiake-EE

Cross Reference

യോഹന്നാൻ 21:2
ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.

യോഹന്നാൻ 4:46
അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.

യോഹന്നാൻ 1:43
പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു.

സദൃശ്യവാക്യങ്ങൾ 19:14
ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

എബ്രായർ 13:4
വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

തിമൊഥെയൊസ് 1 4:1
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.

എഫെസ്യർ 5:30
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

യോഹന്നാൻ 1:35
പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ

യോഹന്നാൻ 1:29
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;

മത്തായി 12:46
അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.

സദൃശ്യവാക്യങ്ങൾ 31:10
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

സദൃശ്യവാക്യങ്ങൾ 18:22
ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 128:1
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

യോശുവ 19:28
ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.

ഉല്പത്തി 2:18
അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

ഉല്പത്തി 1:27
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.