Job 28:13
അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
Job 28:13 in Other Translations
King James Version (KJV)
Man knoweth not the price thereof; neither is it found in the land of the living.
American Standard Version (ASV)
Man knoweth not the price thereof; Neither is it found in the land of the living.
Bible in Basic English (BBE)
Man has not seen the way to it, and it is not in the land of the living.
Darby English Bible (DBY)
Man knoweth not the value thereof; and it is not found in the land of the living.
Webster's Bible (WBT)
Man knoweth not the price of it; neither is it found in the land of the living.
World English Bible (WEB)
Man doesn't know its price; Neither is it found in the land of the living.
Young's Literal Translation (YLT)
Man hath not known its arrangement, Nor is it found in the land of the living.
| Man | לֹא | lōʾ | loh |
| knoweth | יָדַ֣ע | yādaʿ | ya-DA |
| not | אֱנ֣וֹשׁ | ʾĕnôš | ay-NOHSH |
| the price | עֶרְכָּ֑הּ | ʿerkāh | er-KA |
| thereof; neither | וְלֹ֥א | wĕlōʾ | veh-LOH |
| found it is | תִ֝מָּצֵ֗א | timmāṣēʾ | TEE-ma-TSAY |
| in the land | בְּאֶ֣רֶץ | bĕʾereṣ | beh-EH-rets |
| of the living. | הַֽחַיִּֽים׃ | haḥayyîm | HA-ha-YEEM |
Cross Reference
ഇയ്യോബ് 28:15
തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
യെശയ്യാ 53:8
അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
യെശയ്യാ 38:11
ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.
സഭാപ്രസംഗി 8:16
ഭൂമിയിൽ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവെച്ചപ്പോൾ
സദൃശ്യവാക്യങ്ങൾ 23:23
നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
സദൃശ്യവാക്യങ്ങൾ 16:16
തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
സദൃശ്യവാക്യങ്ങൾ 8:18
എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
സദൃശ്യവാക്യങ്ങൾ 8:11
ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
സദൃശ്യവാക്യങ്ങൾ 3:14
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
സങ്കീർത്തനങ്ങൾ 119:72
ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്. യോദ്
സങ്കീർത്തനങ്ങൾ 52:5
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
സങ്കീർത്തനങ്ങൾ 19:10
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
ഇയ്യോബ് 28:21
അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.
മത്തായി 13:44
സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.