Job 12:25
അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.
Job 12:25 in Other Translations
King James Version (KJV)
They grope in the dark without light, and he maketh them to stagger like a drunken man.
American Standard Version (ASV)
They grope in the dark without light; And he maketh them to stagger like a drunken man.
Bible in Basic English (BBE)
They go feeling about in the dark without light, wandering without help like those overcome with wine.
Darby English Bible (DBY)
They grope in the dark without light, and he maketh them to stagger like a drunkard.
Webster's Bible (WBT)
They grope in the dark without light, and he maketh them to stagger like a drunken man.
World English Bible (WEB)
They grope in the dark without light. He makes them stagger like a drunken man.
Young's Literal Translation (YLT)
They feel darkness, and not light, He causeth them to wander as a drunkard.
| They grope | יְמַֽשְׁשׁוּ | yĕmaššû | yeh-MAHSH-shoo |
| in the dark | חֹ֥שֶׁךְ | ḥōšek | HOH-shek |
| without | וְלֹא | wĕlōʾ | veh-LOH |
| light, | א֑וֹר | ʾôr | ore |
| stagger to them maketh he and | וַ֝יַּתְעֵ֗ם | wayyatʿēm | VA-yaht-AME |
| like a drunken | כַּשִּׁכּֽוֹר׃ | kaššikkôr | ka-shee-kore |
Cross Reference
ഇയ്യോബ് 5:14
പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു; ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
സങ്കീർത്തനങ്ങൾ 107:27
അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
യെശയ്യാ 19:14
യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ ചാഞ്ചാടിനടക്കുന്നതു പോലെ അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
യെശയ്യാ 24:20
ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേൽക്കയുമില്ല.
ഉല്പത്തി 19:11
വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്കു അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവർ വാതിൽ തപ്പി നടന്നു വിഷമിച്ചു.
ആവർത്തനം 28:29
കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
യെശയ്യാ 59:10
ഞങ്ങൾ കുരുടന്മാരെപ്പോലെ ചുവർ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്തു എന്ന പോലെ ഞങ്ങൾ മദ്ധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.
പ്രവൃത്തികൾ 13:11
ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
യോഹന്നാൻ 1 2:11
സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.