Jeremiah 52:24
അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതിൽകാവൽക്കാരെയും പിടിച്ചുകൊണ്ടുപോയി.
Jeremiah 52:24 in Other Translations
King James Version (KJV)
And the captain of the guard took Seraiah the chief priest, and Zephaniah the second priest, and the three keepers of the door:
American Standard Version (ASV)
And the captain of the guard took Seraiah the chief priest, and Zephaniah the second priest, and the three keepers of the threshold:
Bible in Basic English (BBE)
And the captain of the armed men took Seraiah, the chief priest, and Zephaniah, the second priest, and the three door-keepers;
Darby English Bible (DBY)
And the captain of the body-guard took Seraiah the chief priest, and Zephaniah the second priest, and the three doorkeepers.
World English Bible (WEB)
The captain of the guard took Seraiah the chief priest, and Zephaniah the second priest, and the three keepers of the threshold:
Young's Literal Translation (YLT)
And the chief of the executioners taketh Seraiah the head priest, and Zephaniah the second priest, and the three keepers of the threshold,
| And the captain | וַיִּקַּ֣ח | wayyiqqaḥ | va-yee-KAHK |
| of the guard | רַב | rab | rahv |
| took | טַבָּחִ֗ים | ṭabbāḥîm | ta-ba-HEEM |
| אֶת | ʾet | et | |
| Seraiah | שְׂרָיָה֙ | śĕrāyāh | seh-ra-YA |
| the chief | כֹּהֵ֣ן | kōhēn | koh-HANE |
| priest, | הָרֹ֔אשׁ | hārōš | ha-ROHSH |
| Zephaniah and | וְאֶת | wĕʾet | veh-ET |
| the second | צְפַנְיָ֖ה | ṣĕpanyâ | tseh-fahn-YA |
| priest, | כֹּהֵ֣ן | kōhēn | koh-HANE |
| three the and | הַמִּשְׁנֶ֑ה | hammišne | ha-meesh-NEH |
| keepers | וְאֶת | wĕʾet | veh-ET |
| of the door: | שְׁלֹ֖שֶׁת | šĕlōšet | sheh-LOH-shet |
| שֹׁמְרֵ֥י | šōmĕrê | shoh-meh-RAY | |
| הַסַּֽף׃ | hassap | ha-SAHF |
Cross Reference
രാജാക്കന്മാർ 2 25:18
അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവൽക്കാരെയും പിടിച്ചു കൊണ്ടു പോയി.
യിരേമ്യാവു 37:3
സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
യിരേമ്യാവു 29:25
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ:
യിരേമ്യാവു 21:1
സിദെക്കീയാരാജാവു മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:
ദിനവൃത്താന്തം 1 6:14
അസർയ്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
യിരേമ്യാവു 35:4
യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽ കാവൽക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
യിരേമ്യാവു 29:29
ഈ എഴുത്തു സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു.
എസ്രാ 7:1
അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;
യിരേമ്യാവു 52:15
ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
യിരേമ്യാവു 52:12
അഞ്ചാം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു.
സങ്കീർത്തനങ്ങൾ 84:10
നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
ദിനവൃത്താന്തം 1 9:19
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.