യിരേമ്യാവു 36:4 in Malayalam

മലയാളം മലയാളം ബൈബിള്‍ യിരേമ്യാവു യിരേമ്യാവു 36 യിരേമ്യാവു 36:4

Jeremiah 36:4
അങ്ങനെ യിരെമ്യാവു നേർയ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.

Jeremiah 36:3Jeremiah 36Jeremiah 36:5

Jeremiah 36:4 in Other Translations

King James Version (KJV)
Then Jeremiah called Baruch the son of Neriah: and Baruch wrote from the mouth of Jeremiah all the words of the LORD, which he had spoken unto him, upon a roll of a book.

American Standard Version (ASV)
Then Jeremiah called Baruch the son of Neriah; and Baruch wrote from the mouth of Jeremiah all the words of Jehovah, which he had spoken unto him, upon a roll of a book.

Bible in Basic English (BBE)
Then Jeremiah sent for Baruch, the son of Neriah; and Baruch took down from the mouth of Jeremiah all the words of the Lord which he had said to him, writing them in a book.

Darby English Bible (DBY)
And Jeremiah called Baruch the son of Nerijah; and Baruch wrote from the mouth of Jeremiah all the words of Jehovah, which he had spoken unto him, upon a roll of a book.

World English Bible (WEB)
Then Jeremiah called Baruch the son of Neriah; and Baruch wrote from the mouth of Jeremiah all the words of Yahweh, which he had spoken to him, on a scroll of a book.

Young's Literal Translation (YLT)
And Jeremiah calleth Baruch son of Neriah, and Baruch writeth from the mouth of Jeremiah all the words of Jehovah, that He hath spoken unto him, on a roll of a book.

Then
Jeremiah
וַיִּקְרָ֣אwayyiqrāʾva-yeek-RA
called
יִרְמְיָ֔הוּyirmĕyāhûyeer-meh-YA-hoo

אֶתʾetet
Baruch
בָּר֖וּךְbārûkba-ROOK
son
the
בֶּןbenben
of
Neriah:
נֵֽרִיָּ֑הnēriyyânay-ree-YA
Baruch
and
וַיִּכְתֹּ֨בwayyiktōbva-yeek-TOVE
wrote
בָּר֜וּךְbārûkba-ROOK
from
the
mouth
מִפִּ֣יmippîmee-PEE
of
Jeremiah
יִרְמְיָ֗הוּyirmĕyāhûyeer-meh-YA-hoo

אֵ֣תʾētate
all
כָּלkālkahl
the
words
דִּבְרֵ֧יdibrêdeev-RAY
of
the
Lord,
יְהוָ֛הyĕhwâyeh-VA
which
אֲשֶׁרʾăšeruh-SHER
spoken
had
he
דִּבֶּ֥רdibberdee-BER
unto
אֵלָ֖יוʾēlāyway-LAV
him,
upon
עַלʿalal
a
roll
מְגִלַּתmĕgillatmeh-ɡee-LAHT
of
a
book.
סֵֽפֶר׃sēperSAY-fer

Cross Reference

യിരേമ്യാവു 32:12
ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേർയ്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.

യേഹേസ്കേൽ 2:9
ഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.

യിരേമ്യാവു 36:32
അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേർയ്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.

യിരേമ്യാവു 43:3
കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിപ്പാൻ നേർയ്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.

റോമർ 16:22
ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.

സെഖർയ്യാവു 5:1
ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.

യിരേമ്യാവു 45:1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേർയ്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:

യിരേമ്യാവു 36:28
നീ മറ്റൊരു ചുരുൾ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.

യിരേമ്യാവു 36:26
അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;

യിരേമ്യാവു 36:23
യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.

യിരേമ്യാവു 36:21
രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.

യിരേമ്യാവു 36:17
നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.

യെശയ്യാ 8:1
യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക.