Jeremiah 32:15
ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 32:15 in Other Translations
King James Version (KJV)
For thus saith the LORD of hosts, the God of Israel; Houses and fields and vineyards shall be possessed again in this land.
American Standard Version (ASV)
For thus saith Jehovah of hosts, the God of Israel: Houses and fields and vineyards shall yet again be bought in this land.
Bible in Basic English (BBE)
For the Lord of armies, the God of Israel, has said, There will again be trading in houses and fields and vine-gardens in this land.
Darby English Bible (DBY)
For thus saith Jehovah of hosts, the God of Israel: Houses and fields and vineyards shall again be purchased in this land.
World English Bible (WEB)
For thus says Yahweh of Hosts, the God of Israel: Houses and fields and vineyards shall yet again be bought in this land.
Young's Literal Translation (YLT)
For thus said Jehovah of Hosts, God of Israel, Again are houses and fields and vineyards bought in this land.'
| For | כִּ֣י | kî | kee |
| thus | כֹ֥ה | kō | hoh |
| saith | אָמַ֛ר | ʾāmar | ah-MAHR |
| the Lord | יְהוָ֥ה | yĕhwâ | yeh-VA |
| hosts, of | צְבָא֖וֹת | ṣĕbāʾôt | tseh-va-OTE |
| the God | אֱלֹהֵ֣י | ʾĕlōhê | ay-loh-HAY |
| of Israel; | יִשְׂרָאֵ֑ל | yiśrāʾēl | yees-ra-ALE |
| Houses | ע֣וֹד | ʿôd | ode |
| fields and | יִקָּנ֥וּ | yiqqānû | yee-ka-NOO |
| and vineyards | בָתִּ֛ים | bottîm | voh-TEEM |
| again possessed be shall | וְשָׂד֥וֹת | wĕśādôt | veh-sa-DOTE |
| וּכְרָמִ֖ים | ûkĕrāmîm | oo-heh-ra-MEEM | |
| in this | בָּאָ֥רֶץ | bāʾāreṣ | ba-AH-rets |
| land. | הַזֹּֽאת׃ | hazzōt | ha-ZOTE |
Cross Reference
യിരേമ്യാവു 30:18
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിൻ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
യിരേമ്യാവു 32:43
മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും.
ആമോസ് 9:14
അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
യിരേമ്യാവു 31:5
നീ ഇനിയും ശമർയ്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലം അനുഭവിക്കും.
യിരേമ്യാവു 31:12
അവർ വന്നു സീയോൻമുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഓടിവരും; അവരുടെ പ്രാണൻ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവർ ഇനി ക്ഷീണിച്ചു പോകയുമില്ല.
യിരേമ്യാവു 31:24
അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.
യിരേമ്യാവു 32:37
എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും;
യിരേമ്യാവു 33:12
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്കും ഇനിയും മേച്ചൽപുറം ഉണ്ടാകും;
സെഖർയ്യാവു 3:10
അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.