Isaiah 65:21
അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
Isaiah 65:21 in Other Translations
King James Version (KJV)
And they shall build houses, and inhabit them; and they shall plant vineyards, and eat the fruit of them.
American Standard Version (ASV)
And they shall build houses, and inhabit them; and they shall plant vineyards, and eat the fruit of them.
Bible in Basic English (BBE)
And they will be building houses and living in them; planting vine-gardens and getting the fruit of them.
Darby English Bible (DBY)
And they shall build houses, and inhabit them; and they shall plant vineyards, and eat the fruit thereof:
World English Bible (WEB)
They shall build houses, and inhabit them; and they shall plant vineyards, and eat the fruit of them.
Young's Literal Translation (YLT)
And they have built houses, and inhabited, And planted vineyards, and eaten their fruit.
| And they shall build | וּבָנ֥וּ | ûbānû | oo-va-NOO |
| houses, | בָתִּ֖ים | bottîm | voh-TEEM |
| and inhabit | וְיָשָׁ֑בוּ | wĕyāšābû | veh-ya-SHA-voo |
| plant shall they and them; | וְנָטְע֣וּ | wĕnoṭʿû | veh-note-OO |
| vineyards, | כְרָמִ֔ים | kĕrāmîm | heh-ra-MEEM |
| and eat | וְאָכְל֖וּ | wĕʾoklû | veh-oke-LOO |
| the fruit | פִּרְיָֽם׃ | piryām | peer-YAHM |
Cross Reference
ആമോസ് 9:14
അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
യെശയ്യാ 32:18
എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
യെശയ്യാ 62:8
ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
യിരേമ്യാവു 31:4
യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.
ലേവ്യപുസ്തകം 26:16
കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.
ആവർത്തനം 28:30
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
ന്യായാധിപന്മാർ 6:1
യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.
യെശയ്യാ 37:30
എന്നാൽ ഇതു നിനക്കു അടയാളമാകും: നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.