യെശയ്യാ 65:13 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 65 യെശയ്യാ 65:13

Isaiah 65:13
അതുകൊണ്ടു യഹോവയായ കർ‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ‍ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.

Isaiah 65:12Isaiah 65Isaiah 65:14

Isaiah 65:13 in Other Translations

King James Version (KJV)
Therefore thus saith the Lord GOD, Behold, my servants shall eat, but ye shall be hungry: behold, my servants shall drink, but ye shall be thirsty: behold, my servants shall rejoice, but ye shall be ashamed:

American Standard Version (ASV)
Therefore thus saith the Lord Jehovah, Behold, my servants shall eat, but ye shall be hungry; behold, my servants shall drink, but ye shall be thirsty; behold, my servants shall rejoice, but ye shall be put to shame;

Bible in Basic English (BBE)
For this cause says the Lord God, My servants will have food, but you will be in need of food: my servants will have drink, but you will be dry: my servants will have joy, but you will be shamed:

Darby English Bible (DBY)
Therefore thus saith the Lord Jehovah: Behold, my servants shall eat, and *ye* shall be hungry; behold, my servants shall drink, and *ye* shall be thirsty; behold, my servants shall rejoice, and *ye* shall be ashamed;

World English Bible (WEB)
Therefore thus says the Lord Yahweh, Behold, my servants shall eat, but you shall be hungry; behold, my servants shall drink, but you shall be thirsty; behold, my servants shall rejoice, but you shall be disappointed;

Young's Literal Translation (YLT)
Therefore, thus said the Lord Jehovah: Lo, My servants do eat, and ye do hunger, Lo, My servants do drink, and ye do thirst, Lo, My servants rejoice, and ye are ashamed,

Therefore
לָכֵ֞ןlākēnla-HANE
thus
כֹּהkoh
saith
אָמַ֣ר׀ʾāmarah-MAHR
the
Lord
אֲדֹנָ֣יʾădōnāyuh-doh-NAI
God,
יְהוִ֗הyĕhwiyeh-VEE
Behold,
הִנֵּ֨הhinnēhee-NAY
my
servants
עֲבָדַ֤י׀ʿăbādayuh-va-DAI
eat,
shall
יֹאכֵ֙לוּ֙yōʾkēlûyoh-HAY-LOO
but
ye
וְאַתֶּ֣םwĕʾattemveh-ah-TEM
shall
be
hungry:
תִּרְעָ֔בוּtirʿābûteer-AH-voo
behold,
הִנֵּ֧הhinnēhee-NAY
servants
my
עֲבָדַ֛יʿăbādayuh-va-DAI
shall
drink,
יִשְׁתּ֖וּyištûyeesh-TOO
but
ye
וְאַתֶּ֣םwĕʾattemveh-ah-TEM
thirsty:
be
shall
תִּצְמָ֑אוּtiṣmāʾûteets-MA-oo
behold,
הִנֵּ֧הhinnēhee-NAY
servants
my
עֲבָדַ֛יʿăbādayuh-va-DAI
shall
rejoice,
יִשְׂמָ֖חוּyiśmāḥûyees-MA-hoo
but
ye
וְאַתֶּ֥םwĕʾattemveh-ah-TEM
shall
be
ashamed:
תֵּבֹֽשׁוּ׃tēbōšûtay-voh-SHOO

Cross Reference

ലൂക്കോസ് 16:24
അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

മലാഖി 3:18
അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

യെശയ്യാ 66:14
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർ‍ക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും.

യെശയ്യാ 66:5
യഹോവയുടെ വചനത്തിങ്കൽ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊൾവിൻ‍; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ‍: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ‍ ലജ്ജിച്ചുപോകും.

യെശയ്യാ 61:7
നാണത്തിന്നുപകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ‍ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർ‍ക്കു ഉണ്ടാകും.

സങ്കീർത്തനങ്ങൾ 37:19
ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും,

ലൂക്കോസ് 14:23
യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.

യെശയ്യാ 44:9
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

ദാനീയേൽ 12:2
നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

യെശയ്യാ 41:17
എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.

യെശയ്യാ 1:19
നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.

സങ്കീർത്തനങ്ങൾ 34:10
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.