Isaiah 60:12
നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.
Isaiah 60:12 in Other Translations
King James Version (KJV)
For the nation and kingdom that will not serve thee shall perish; yea, those nations shall be utterly wasted.
American Standard Version (ASV)
For that nation and kingdom that will not serve thee shall perish; yea, those nations shall be utterly wasted.
Bible in Basic English (BBE)
For the nation or kingdom which will not be your servant will come to destruction; such nations will be completely waste.
Darby English Bible (DBY)
For the nation and the kingdom that will not serve thee shall perish; and those nations shall be utterly wasted.
World English Bible (WEB)
For that nation and kingdom that will not serve you shall perish; yes, those nations shall be utterly wasted.
Young's Literal Translation (YLT)
For the nation and the kingdom that do not serve thee perish, Yea, the nations are utterly wasted.
| For | כִּֽי | kî | kee |
| the nation | הַגּ֧וֹי | haggôy | HA-ɡoy |
| and kingdom | וְהַמַּמְלָכָ֛ה | wĕhammamlākâ | veh-ha-mahm-la-HA |
| that | אֲשֶׁ֥ר | ʾăšer | uh-SHER |
| will not | לֹא | lōʾ | loh |
| serve | יַעַבְד֖וּךְ | yaʿabdûk | ya-av-DOOK |
| perish; shall thee | יֹאבֵ֑דוּ | yōʾbēdû | yoh-VAY-doo |
| yea, those nations | וְהַגּוֹיִ֖ם | wĕhaggôyim | veh-ha-ɡoh-YEEM |
| shall be utterly | חָרֹ֥ב | ḥārōb | ha-ROVE |
| wasted. | יֶחֱרָֽבוּ׃ | yeḥĕrābû | yeh-hay-ra-VOO |
Cross Reference
സെഖർയ്യാവു 14:12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നു നില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും.
വെളിപ്പാടു 2:26
ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.
ലൂക്കോസ് 19:27
എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
മത്തായി 21:44
ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.
സെഖർയ്യാവു 12:2
ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും.
ദാനീയേൽ 2:44
ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
ദാനീയേൽ 2:35
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
യെശയ്യാ 54:15
ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.
യെശയ്യാ 41:11
നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
യെശയ്യാ 14:2
ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 2:12
അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.