Isaiah 6:12
യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
Isaiah 6:12 in Other Translations
King James Version (KJV)
And the LORD have removed men far away, and there be a great forsaking in the midst of the land.
American Standard Version (ASV)
and Jehovah have removed men far away, and the forsaken places be many in the midst of the land.
Bible in Basic English (BBE)
And the Lord has taken men far away, and there are wide waste places in the land.
Darby English Bible (DBY)
and Jehovah have removed men far away, and the solitude be great in the midst of the land.
World English Bible (WEB)
And Yahweh has removed men far away, And the forsaken places are many in the midst of the land.
Young's Literal Translation (YLT)
And Jehovah hath put man far off, And great `is' the forsaken part in the heart of the land.
| And the Lord | וְרִחַ֥ק | wĕriḥaq | veh-ree-HAHK |
| have removed | יְהוָ֖ה | yĕhwâ | yeh-VA |
| men | אֶת | ʾet | et |
| far away, | הָאָדָ֑ם | hāʾādām | ha-ah-DAHM |
| great a be there and | וְרַבָּ֥ה | wĕrabbâ | veh-ra-BA |
| forsaking | הָעֲזוּבָ֖ה | hāʿăzûbâ | ha-uh-zoo-VA |
| in the midst | בְּקֶ֥רֶב | bĕqereb | beh-KEH-rev |
| of the land. | הָאָֽרֶץ׃ | hāʾāreṣ | ha-AH-rets |
Cross Reference
യിരേമ്യാവു 4:29
കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്നു പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.
റോമർ 11:15
അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?
റോമർ 11:1
എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
വിലാപങ്ങൾ 5:20
നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
യിരേമ്യാവു 52:28
നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാർ;
യിരേമ്യാവു 15:4
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാൻ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീർക്കും.
യിരേമ്യാവു 12:7
ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
യെശയ്യാ 26:15
നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
രാജാക്കന്മാർ 2 25:21
ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
രാജാക്കന്മാർ 2 25:11
നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
ആവർത്തനം 28:64
യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.