Isaiah 57:10
വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.
Isaiah 57:10 in Other Translations
King James Version (KJV)
Thou art wearied in the greatness of thy way; yet saidst thou not, There is no hope: thou hast found the life of thine hand; therefore thou wast not grieved.
American Standard Version (ASV)
Thou wast wearied with the length of thy way; yet saidst thou not, It is in vain: thou didst find a quickening of thy strength; therefore thou wast not faint.
Bible in Basic English (BBE)
You were tired with your long journeys; but you did not say, There is no hope: you got new strength, and so you were not feeble.
Darby English Bible (DBY)
Thou wast wearied by the multitude of thy ways; [but] thou saidst not, It is of no avail. Thou didst find a quickening of thy strength; therefore thou wast not sick [of it].
World English Bible (WEB)
You were wearied with the length of your way; yet you didn't say, It is in vain: you found a reviving of your strength; therefore you weren't faint.
Young's Literal Translation (YLT)
In the greatness of thy way thou hast laboured, Thou hast not said, `It is desperate.' The life of thy hand thou hast found, Therefore thou hast not been sick.
| Thou art wearied | בְּרֹ֤ב | bĕrōb | beh-ROVE |
| in the greatness | דַּרְכֵּךְ֙ | darkēk | dahr-kake |
| way; thy of | יָגַ֔עַתְּ | yāgaʿat | ya-ɡA-at |
| yet saidst | לֹ֥א | lōʾ | loh |
| thou not, | אָמַ֖רְתְּ | ʾāmarĕt | ah-MA-ret |
| hope: no is There | נוֹאָ֑שׁ | nôʾāš | noh-ASH |
| thou hast found | חַיַּ֤ת | ḥayyat | ha-YAHT |
| the life | יָדֵךְ֙ | yādēk | ya-dake |
| hand; thine of | מָצָ֔את | māṣāt | ma-TSAHT |
| therefore | עַל | ʿal | al |
| כֵּ֖ן | kēn | kane | |
| thou wast not | לֹ֥א | lōʾ | loh |
| grieved. | חָלִֽית׃ | ḥālît | ha-LEET |
Cross Reference
യിരേമ്യാവു 2:25
ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.
യിരേമ്യാവു 18:12
അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
റോമർ 7:9
ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപംവീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.
ഹബക്കൂക്‍ 2:13
ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
യേഹേസ്കേൽ 24:12
അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
യിരേമ്യാവു 44:17
ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.
യിരേമ്യാവു 9:5
അവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാൻ അവർ അദ്ധ്വാനിക്കുന്നു.
യിരേമ്യാവു 5:3
യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസില്ലായിരുന്നു.
യിരേമ്യാവു 3:3
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
യിരേമ്യാവു 2:36
നിന്റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.
യെശയ്യാ 47:13
നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
ദിനവൃത്താന്തം 2 28:22
ആഹാസ്‌രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.