Genesis 26:12
യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
Genesis 26:12 in Other Translations
King James Version (KJV)
Then Isaac sowed in that land, and received in the same year an hundredfold: and the LORD blessed him.
American Standard Version (ASV)
And Isaac sowed in that land, and found in the same year a hundredfold. And Jehovah blessed him.
Bible in Basic English (BBE)
Now Isaac, planting seed in that land, got in the same year fruit a hundred times as much, for the blessing of the Lord was on him.
Darby English Bible (DBY)
And Isaac sowed in that land, and received in the same year a hundredfold; and Jehovah blessed him.
Webster's Bible (WBT)
Then Isaac sowed in that land, and received in the same year a hundred-fold: and the LORD blessed him:
World English Bible (WEB)
Isaac sowed in that land, and reaped in the same year one hundred times what he planted. Yahweh blessed him.
Young's Literal Translation (YLT)
And Isaac soweth in that land, and findeth in that year a hundredfold, and Jehovah blesseth him;
| Then Isaac | וַיִּזְרַ֤ע | wayyizraʿ | va-yeez-RA |
| sowed | יִצְחָק֙ | yiṣḥāq | yeets-HAHK |
| in that | בָּאָ֣רֶץ | bāʾāreṣ | ba-AH-rets |
| land, | הַהִ֔וא | hahiw | ha-HEEV |
| and received | וַיִּמְצָ֛א | wayyimṣāʾ | va-yeem-TSA |
| same the in | בַּשָּׁנָ֥ה | baššānâ | ba-sha-NA |
| year | הַהִ֖וא | hahiw | ha-HEEV |
| an hundredfold: | מֵאָ֣ה | mēʾâ | may-AH |
| שְׁעָרִ֑ים | šĕʿārîm | sheh-ah-REEM | |
| Lord the and | וַֽיְבָרֲכֵ֖הוּ | waybārăkēhû | va-va-ruh-HAY-hoo |
| blessed | יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
ഉല്പത്തി 26:3
ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
ഉല്പത്തി 24:1
അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
ഇയ്യോബ് 42:12
ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
ഉല്പത്തി 24:35
യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
കൊരിന്ത്യർ 1 3:6
ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
മർക്കൊസ് 4:8
മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
മത്തായി 13:23
നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”
മത്തായി 13:8
മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
സെഖർയ്യാവു 8:12
വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.
ഉല്പത്തി 30:30
ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.
ഗലാത്യർ 6:7
വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
കൊരിന്ത്യർ 2 9:10
എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.
സഭാപ്രസംഗി 11:6
രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 72:16
ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
സങ്കീർത്തനങ്ങൾ 67:6
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
ഉല്പത്തി 26:29
ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.