Ezekiel 30:2
മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിൻ.
Ezekiel 30:2 in Other Translations
King James Version (KJV)
Son of man, prophesy and say, Thus saith the Lord GOD; Howl ye, Woe worth the day!
American Standard Version (ASV)
Son of man, prophesy, and say, Thus saith the Lord Jehovah: Wail ye, Alas for the day!
Bible in Basic English (BBE)
Son of man, be a prophet, and say, These are the words of the Lord: Give a cry, Aha, for the day!
Darby English Bible (DBY)
Son of man, prophesy and say, Thus saith the Lord Jehovah: Howl ye, Alas for the day!
World English Bible (WEB)
Son of man, prophesy, and say, Thus says the Lord Yahweh: Wail, Alas for the day!
Young's Literal Translation (YLT)
`Son of man, prophesy, and thou hast said: Thus said the Lord Jehovah: Howl ye, ha! for the day!
| Son | בֶּן | ben | ben |
| of man, | אָדָ֕ם | ʾādām | ah-DAHM |
| prophesy | הִנָּבֵא֙ | hinnābēʾ | hee-na-VAY |
| and say, | וְאָ֣מַרְתָּ֔ | wĕʾāmartā | veh-AH-mahr-TA |
| Thus | כֹּ֥ה | kō | koh |
| saith | אָמַ֖ר | ʾāmar | ah-MAHR |
| Lord the | אֲדֹנָ֣י | ʾădōnāy | uh-doh-NAI |
| God; | יְהוִ֑ה | yĕhwi | yeh-VEE |
| Howl | הֵילִ֖ילוּ | hêlîlû | hay-LEE-loo |
| ye, Woe worth | הָ֥הּ | hāh | ha |
| the day! | לַיּֽוֹם׃ | layyôm | la-yome |
Cross Reference
യെശയ്യാ 13:6
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.
യോവേൽ 1:11
കൃഷിക്കാരേ, ലജ്ജിപ്പിൻ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവു നശിച്ചുപോയല്ലോ.
യോവേൽ 1:5
മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ.
യേഹേസ്കേൽ 21:12
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
യെശയ്യാ 15:2
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
വെളിപ്പാടു 18:10
അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
യാക്കോബ് 5:1
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
സെഖർയ്യാവു 11:2
ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുർഗ്ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലങ്ങളേ, ഓളിയിടുവിൻ!
സെഫന്യാവു 1:11
മക്തേശ് നിവാസികളെ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
യിരേമ്യാവു 47:2
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ ഒക്കെയും മുറയിടും.
യിരേമ്യാവു 4:8
ഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
യെശയ്യാ 65:14
എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.
യെശയ്യാ 23:6
തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, മുറയിടുവിൻ.
യെശയ്യാ 23:1
സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശീശ് കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവർക്കു അറിവു കിട്ടിയിരിക്കുന്നു.
യെശയ്യാ 16:7
അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.
യെശയ്യാ 14:31
വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല.