യേഹേസ്കേൽ 3:10
അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
Moreover he said | וַיֹּ֖אמֶר | wayyōʾmer | va-YOH-mer |
unto | אֵלָ֑י | ʾēlāy | ay-LAI |
me, Son | בֶּן | ben | ben |
man, of | אָדָ֕ם | ʾādām | ah-DAHM |
אֶת | ʾet | et | |
all | כָּל | kāl | kahl |
my words | דְּבָרַי֙ | dĕbāray | deh-va-RA |
that | אֲשֶׁ֣ר | ʾăšer | uh-SHER |
speak shall I | אֲדַבֵּ֣ר | ʾădabbēr | uh-da-BARE |
unto | אֵלֶ֔יךָ | ʾēlêkā | ay-LAY-ha |
thee receive | קַ֥ח | qaḥ | kahk |
heart, thine in | בִּֽלְבָבְךָ֖ | bilĕbobkā | bee-leh-vove-HA |
and hear | וּבְאָזְנֶ֥יךָ | ûbĕʾoznêkā | oo-veh-oze-NAY-ha |
with thine ears. | שְׁמָֽע׃ | šĕmāʿ | sheh-MA |
Cross Reference
ഇയ്യോബ് 22:22
അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
യേഹേസ്കേൽ 3:1
അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
സങ്കീർത്തനങ്ങൾ 119:11
ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
സദൃശ്യവാക്യങ്ങൾ 8:10
വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.
സദൃശ്യവാക്യങ്ങൾ 19:20
പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
യേഹേസ്കേൽ 2:8
നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.
ലൂക്കോസ് 8:15
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
തെസ്സലൊനീക്യർ 1 2:13
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
തെസ്സലൊനീക്യർ 1 4:1
ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.