യേഹേസ്കേൽ 27:23 in Malayalam

മലയാളം മലയാളം ബൈബിള്‍ യേഹേസ്കേൽ യേഹേസ്കേൽ 27 യേഹേസ്കേൽ 27:23

Ezekiel 27:23
ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.

Ezekiel 27:22Ezekiel 27Ezekiel 27:24

Ezekiel 27:23 in Other Translations

King James Version (KJV)
Haran, and Canneh, and Eden, the merchants of Sheba, Asshur, and Chilmad, were thy merchants.

American Standard Version (ASV)
Haran and Canneh and Eden, the traffickers of Sheba, Asshur `and' Chilmad, were thy traffickers.

Bible in Basic English (BBE)
Haran and Canneh and Eden, the traders of Asshur and all the Medes:

Darby English Bible (DBY)
Haran, and Canneh, and Eden, the merchants of Sheba, Asshur, and Chilmad traded with thee:

World English Bible (WEB)
Haran and Canneh and Eden, the traffickers of Sheba, Asshur [and] Chilmad, were your traffickers.

Young's Literal Translation (YLT)
Haran, and Canneh, and Eden, merchants of Sheba, Asshur -- Chilmad -- `are' thy merchants,

Haran,
חָרָ֤ןḥārānha-RAHN
and
Canneh,
וְכַנֵּה֙wĕkannēhveh-ha-NAY
and
Eden,
וָעֶ֔דֶןwāʿedenva-EH-den
the
merchants
רֹכְלֵ֖יrōkĕlêroh-heh-LAY
Sheba,
of
שְׁבָ֑אšĕbāʾsheh-VA
Asshur,
אַשּׁ֖וּרʾaššûrAH-shoor
and
Chilmad,
כִּלְמַ֥דkilmadkeel-MAHD
were
thy
merchants.
רֹכַלְתֵּֽךְ׃rōkaltēkroh-hahl-TAKE

Cross Reference

രാജാക്കന്മാർ 2 19:12
ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?

യെശയ്യാ 37:12
ഗോസാൻ, ഹാരാൻ, രേസെഫ, തെലസ്സാരിലെ ഏദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?

ആമോസ് 1:5
ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്തു, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻ ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

ഉല്പത്തി 10:22
ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

പ്രവൃത്തികൾ 7:4
അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

ആമോസ് 6:2
നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?

യെശയ്യാ 10:9
കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമർയ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

യെശയ്യാ 7:20
അന്നാളിൽ കർത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൌരക്കത്തികൊണ്ടു, അശ്ശൂർരാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൌരം ചെയ്യും; അതു താടിയുംകൂടെ നീക്കും.

യെശയ്യാ 7:18
അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും.

സങ്കീർത്തനങ്ങൾ 83:8
അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.

ഇയ്യോബ് 1:15
പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 24:22
എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര?

ഉല്പത്തി 32:22
രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യബ്ബോക് കടവു കടന്നു.

ഉല്പത്തി 25:3
യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.

ഉല്പത്തി 12:4
യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.

ഉല്പത്തി 11:31
തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.

ഉല്പത്തി 10:10
അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.

ഉല്പത്തി 2:8
അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.