Ezekiel 21:26
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
Ezekiel 21:26 in Other Translations
King James Version (KJV)
Thus saith the Lord GOD; Remove the diadem, and take off the crown: this shall not be the same: exalt him that is low, and abase him that is high.
American Standard Version (ASV)
thus saith the Lord Jehovah: Remove the mitre, and take off the crown; this `shall be' no more the same; exalt that which is low, and abase that which is high.
Bible in Basic English (BBE)
This is what the Lord has said: Take away the holy head-dress, take off the crown: this will not be again: let that which is low be lifted up, and that which is high be made low.
Darby English Bible (DBY)
-- thus saith the Lord Jehovah: Remove the mitre and take off the crown; what is shall be no [more]. Exalt that which is low, and abase that which is high.
World English Bible (WEB)
thus says the Lord Yahweh: Remove the turban, and take off the crown; this [shall be] no more the same; exalt that which is low, and abase that which is high.
Young's Literal Translation (YLT)
Thus said the Lord Jehovah: Turn aside the mitre, and bear away the crown, This -- not this -- the low make high, And the high make low.
| Thus | כֹּ֤ה | kō | koh |
| saith | אָמַר֙ | ʾāmar | ah-MAHR |
| the Lord | אֲדֹנָ֣י | ʾădōnāy | uh-doh-NAI |
| God; | יְהוִ֔ה | yĕhwi | yeh-VEE |
| Remove | הָסִיר֙ | hāsîr | ha-SEER |
| diadem, the | הַמִּצְנֶ֔פֶת | hammiṣnepet | ha-meets-NEH-fet |
| and take off | וְהָרִ֖ים | wĕhārîm | veh-ha-REEM |
| the crown: | הָֽעֲטָרָ֑ה | hāʿăṭārâ | ha-uh-ta-RA |
| this | זֹ֣את | zōt | zote |
| not shall | לֹא | lōʾ | loh |
| be the same: | זֹ֔את | zōt | zote |
| exalt | הַשָּׁפָ֣לָה | haššāpālâ | ha-sha-FA-la |
| low, is that him | הַגְבֵּ֔הַּ | hagbēah | hahɡ-BAY-ah |
| and abase | וְהַגָּבֹ֖הַ | wĕhaggābōah | veh-ha-ɡa-VOH-ah |
| him that is high. | הַשְׁפִּֽיל׃ | hašpîl | hahsh-PEEL |
Cross Reference
യേഹേസ്കേൽ 17:24
യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.
യിരേമ്യാവു 13:18
നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.
സങ്കീർത്തനങ്ങൾ 75:7
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
ലൂക്കോസ് 1:52
പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
യേഹേസ്കേൽ 16:12
ഞാൻ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
യിരേമ്യാവു 52:31
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,
യേഹേസ്കേൽ 12:12
അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.
വിലാപങ്ങൾ 5:16
ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!
യിരേമ്യാവു 52:9
അവർ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
യിരേമ്യാവു 39:6
ബാബേൽ രാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽ രാജാവു കൊന്നുകളഞ്ഞു.
സങ്കീർത്തനങ്ങൾ 113:7
അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;
രാജാക്കന്മാർ 2 25:27
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേൽ രാജാവായ എവീൽ-മെരോദക്ക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു
രാജാക്കന്മാർ 2 25:6
അവർ രാജാവിനെ പിടിച്ചു രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടു ചെന്നു; അവർ അവന്നു വിധി കല്പിച്ചു.
ശമൂവേൽ-1 2:7
യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.