സഭാപ്രസംഗി 6:9 in Malayalam

മലയാളം മലയാളം ബൈബിള്‍ സഭാപ്രസംഗി സഭാപ്രസംഗി 6 സഭാപ്രസംഗി 6:9

Ecclesiastes 6:9
അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.

Ecclesiastes 6:8Ecclesiastes 6Ecclesiastes 6:10

Ecclesiastes 6:9 in Other Translations

King James Version (KJV)
Better is the sight of the eyes than the wandering of the desire: this is also vanity and vexation of spirit.

American Standard Version (ASV)
Better is the sight of the eyes than the wandering of the desire: this also is vanity and a striving after wind.

Bible in Basic English (BBE)
What the eyes see is better than the wandering of desire. This is to no purpose and a desire for wind.

Darby English Bible (DBY)
Better is the seeing of the eyes than the wandering of the desire: this also is vanity and pursuit of the wind.

World English Bible (WEB)
Better is the sight of the eyes than the wandering of the desire. This also is vanity and a chasing after wind.

Young's Literal Translation (YLT)
Better `is' the sight of the eyes than the going of the soul. This also `is' vanity and vexation of spirit.

Better
ט֛וֹבṭôbtove
is
the
sight
מַרְאֵ֥הmarʾēmahr-A
eyes
the
of
עֵינַ֖יִםʿênayimay-NA-yeem
than
the
wandering
מֵֽהֲלָךְmēhălokMAY-huh-loke
desire:
the
of
נָ֑פֶשׁnāpešNA-fesh
this
גַּםgamɡahm
is
also
זֶ֥הzezeh
vanity
הֶ֖בֶלhebelHEH-vel
and
vexation
וּרְע֥וּתûrĕʿûtoo-reh-OOT
of
spirit.
רֽוּחַ׃rûaḥROO-ak

Cross Reference

സഭാപ്രസംഗി 1:14
സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

യിരേമ്യാവു 2:20
പണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു.

സഭാപ്രസംഗി 11:9
യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

സഭാപ്രസംഗി 6:2
ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.

സഭാപ്രസംഗി 5:18
ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നുകുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.

സഭാപ്രസംഗി 4:4
സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 3:12
ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.

സഭാപ്രസംഗി 2:22
സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?

സഭാപ്രസംഗി 2:11
ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

സഭാപ്രസംഗി 1:2
ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

സദൃശ്യവാക്യങ്ങൾ 30:15
കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:

ഇയ്യോബ് 31:7
എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ,