Deuteronomy 19:13
നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.
Deuteronomy 19:13 in Other Translations
King James Version (KJV)
Thine eye shall not pity him, but thou shalt put away the guilt of innocent blood from Israel, that it may go well with thee.
American Standard Version (ASV)
Thine eye shall not pity him, but thou shalt put away the innocent blood from Israel, that it may go well with thee.
Bible in Basic English (BBE)
Have no pity on him, so that Israel may be clear from the crime of putting a man to death without cause, and it will be well for you.
Darby English Bible (DBY)
Thine eye shall not spare him; and thou shalt put away innocent blood from Israel, that it may be well with thee.
Webster's Bible (WBT)
Thy eye shall not pity him, but thou shall remove the guilt of innocent blood from Israel, that it may be well with thee.
World English Bible (WEB)
Your eye shall not pity him, but you shall put away the innocent blood from Israel, that it may go well with you.
Young's Literal Translation (YLT)
thine eye hath no pity on him, and thou hast put away the innocent blood from Israel, and it is well with thee.
| Thine eye | לֹֽא | lōʾ | loh |
| shall not | תָח֥וֹס | tāḥôs | ta-HOSE |
| pity | עֵֽינְךָ֖ | ʿênĕkā | ay-neh-HA |
| עָלָ֑יו | ʿālāyw | ah-LAV | |
| away put shalt thou but him, | וּבִֽעַרְתָּ֧ | ûbiʿartā | oo-vee-ar-TA |
| innocent of guilt the | דַֽם | dam | dahm |
| blood | הַנָּקִ֛י | hannāqî | ha-na-KEE |
| from Israel, | מִיִּשְׂרָאֵ֖ל | miyyiśrāʾēl | mee-yees-ra-ALE |
| with well go may it that thee. | וְט֥וֹב | wĕṭôb | veh-TOVE |
| לָֽךְ׃ | lāk | lahk |
Cross Reference
രാജാക്കന്മാർ 1 2:31
രാജാവു അവനോടു കല്പിച്ചതു: അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽ നിന്നും എന്റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക.
ആവർത്തനം 25:12
അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
ആവർത്തനം 21:9
ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.
ആവർത്തനം 7:16
നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
ആവർത്തനം 7:2
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
യേഹേസ്കേൽ 16:5
നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിൻ പ്രദേശത്തു ഇട്ടുകളഞ്ഞു.
ശമൂവേൽ -2 21:14
ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.
ശമൂവേൽ -2 21:1
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
ആവർത്തനം 13:8
നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ
സംഖ്യാപുസ്തകം 35:33
നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
ലേവ്യപുസ്തകം 24:21
മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
ലേവ്യപുസ്തകം 24:17
മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
ഉല്പത്തി 9:6
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.