Psalm 37:5
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
Psalm 37:5 in Other Translations
King James Version (KJV)
Commit thy way unto the LORD; trust also in him; and he shall bring it to pass.
American Standard Version (ASV)
Commit thy way unto Jehovah; Trust also in him, and he will bring it to pass.
Bible in Basic English (BBE)
Put your life in the hands of the Lord; have faith in him and he will do it.
Darby English Bible (DBY)
Commit thy way unto Jehovah, and rely upon him: he will bring [it] to pass;
Webster's Bible (WBT)
Commit thy way to the LORD; trust also in him; and he will bring it to pass.
World English Bible (WEB)
Commit your way to Yahweh. Trust also in him, and he will do this:
Young's Literal Translation (YLT)
Roll on Jehovah thy way, And trust upon Him, and He worketh,
| Commit | גּ֣וֹל | gôl | ɡole |
| thy way | עַל | ʿal | al |
| unto | יְהוָ֣ה | yĕhwâ | yeh-VA |
| the Lord; | דַּרְכֶּ֑ךָ | darkekā | dahr-KEH-ha |
| trust | וּבְטַ֥ח | ûbĕṭaḥ | oo-veh-TAHK |
| in also | עָ֝לָ֗יו | ʿālāyw | AH-LAV |
| him; and he | וְה֣וּא | wĕhûʾ | veh-HOO |
| shall bring it to pass. | יַעֲשֶֽׂה׃ | yaʿăśe | ya-uh-SEH |
Cross Reference
സദൃശ്യവാക്യങ്ങൾ 16:3
നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.
പത്രൊസ് 1 5:7
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
സങ്കീർത്തനങ്ങൾ 55:22
നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.
ഫിലിപ്പിയർ 4:6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
മത്തായി 6:25
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
സങ്കീർത്തനങ്ങൾ 22:8
യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.
യാക്കോബ് 4:15
കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.
ഇയ്യോബ് 22:28
നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
സഭാപ്രസംഗി 9:1
ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
ലൂക്കോസ് 12:22
അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 12:29
എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.
വിലാപങ്ങൾ 3:37
കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?