സങ്കീർത്തനങ്ങൾ 37:11 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 37 സങ്കീർത്തനങ്ങൾ 37:11

Psalm 37:11
എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

Psalm 37:10Psalm 37Psalm 37:12

Psalm 37:11 in Other Translations

King James Version (KJV)
But the meek shall inherit the earth; and shall delight themselves in the abundance of peace.

American Standard Version (ASV)
But the meek shall inherit the land, And shall delight themselves in the abundance of peace.

Bible in Basic English (BBE)
But the gentle will have the earth for their heritage; they will take their delight in peace without measure.

Darby English Bible (DBY)
But the meek shall possess the land, and shall delight themselves in the abundance of prosperity.

Webster's Bible (WBT)
But the meek shall inherit the earth; and shall delight themselves in the abundance of peace.

World English Bible (WEB)
But the humble shall inherit the land, And shall delight themselves in the abundance of peace.

Young's Literal Translation (YLT)
And the humble do possess the land, And they have delighted themselves In the abundance of peace.

But
the
meek
וַעֲנָוִ֥יםwaʿănāwîmva-uh-na-VEEM
shall
inherit
יִֽירְשׁוּyîrĕšûYEE-reh-shoo
the
earth;
אָ֑רֶץʾāreṣAH-rets
themselves
delight
shall
and
וְ֝הִתְעַנְּג֗וּwĕhitʿannĕgûVEH-heet-ah-neh-ɡOO
in
עַלʿalal
the
abundance
רֹ֥בrōbrove
of
peace.
שָׁלֽוֹם׃šālômsha-LOME

Cross Reference

മത്തായി 5:5
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

സങ്കീർത്തനങ്ങൾ 119:165
നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.

സങ്കീർത്തനങ്ങൾ 72:7
അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

യാക്കോബ് 3:13
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.

യാക്കോബ് 1:21
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.

തിമൊഥെയൊസ് 1 6:11
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.

ഫിലിപ്പിയർ 4:7
എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

ഗലാത്യർ 5:22
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

യോഹന്നാൻ 14:27
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

യെശയ്യാ 57:18
ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവർ‍ക്കു, അവരുടെ ദുഃഖിതന്മാർ‍ക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും;

യെശയ്യാ 48:18
അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.

യെശയ്യാ 26:3
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.

സങ്കീർത്തനങ്ങൾ 36:8
നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.