സദൃശ്യവാക്യങ്ങൾ 12:25 in Malayalam

മലയാളം മലയാളം ബൈബിള്‍ സദൃശ്യവാക്യങ്ങൾ സദൃശ്യവാക്യങ്ങൾ 12 സദൃശ്യവാക്യങ്ങൾ 12:25

Proverbs 12:25
മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

Proverbs 12:24Proverbs 12Proverbs 12:26

Proverbs 12:25 in Other Translations

King James Version (KJV)
Heaviness in the heart of man maketh it stoop: but a good word maketh it glad.

American Standard Version (ASV)
Heaviness in the heart of a man maketh it stoop; But a good word maketh it glad.

Bible in Basic English (BBE)
Care in the heart of a man makes it weighted down, but a good word makes it glad.

Darby English Bible (DBY)
Heaviness in the heart of man maketh it stoop; but a good word maketh it glad.

World English Bible (WEB)
Anxiety in a man's heart weighs it down, But a kind word makes it glad.

Young's Literal Translation (YLT)
Sorrow in the heart of a man boweth down, And a good word maketh him glad.

Heaviness
דְּאָגָ֣הdĕʾāgâdeh-ah-ɡA
in
the
heart
בְלֶבbĕlebveh-LEV
of
man
אִ֣ישׁʾîšeesh
stoop:
it
maketh
יַשְׁחֶ֑נָּהyašḥennâyahsh-HEH-na
but
a
good
וְדָבָ֖רwĕdābārveh-da-VAHR
word
ט֣וֹבṭôbtove
maketh
it
glad.
יְשַׂמְּחֶֽנָּה׃yĕśammĕḥennâyeh-sa-meh-HEH-na

Cross Reference

സദൃശ്യവാക്യങ്ങൾ 15:13
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

യെശയ്യാ 50:4
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു

സദൃശ്യവാക്യങ്ങൾ 15:23
താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

സദൃശ്യവാക്യങ്ങൾ 16:24
ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

സദൃശ്യവാക്യങ്ങൾ 17:22
സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

സദൃശ്യവാക്യങ്ങൾ 12:18
വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.

കൊരിന്ത്യർ 2 2:4
വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.

സെഖർയ്യാവു 1:13
അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.

സദൃശ്യവാക്യങ്ങൾ 27:9
തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

സദൃശ്യവാക്യങ്ങൾ 25:11
തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ.

സദൃശ്യവാക്യങ്ങൾ 18:14
പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?

സദൃശ്യവാക്യങ്ങൾ 15:15
അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.

സദൃശ്യവാക്യങ്ങൾ 14:10
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

സങ്കീർത്തനങ്ങൾ 42:11
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 38:6
ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

മർക്കൊസ് 14:33
പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി:

നെഹെമ്യാവു 2:1
അർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.