Leviticus 14:10
എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.
Leviticus 14:10 in Other Translations
King James Version (KJV)
And on the eighth day he shall take two he lambs without blemish, and one ewe lamb of the first year without blemish, and three tenth deals of fine flour for a meat offering, mingled with oil, and one log of oil.
American Standard Version (ASV)
And on the eighth day he shall take two he-lambs without blemish, and one ewe-lamb a year old without blemish, and three tenth parts `of an ephah' of fine flour for a meal-offering, mingled with oil, and one log of oil.
Bible in Basic English (BBE)
And on the eighth day let him take two male lambs, without any marks on them, and one female lamb of the first year, without a mark, and three tenth parts of an ephah of the best meal, mixed with oil, and one log of oil.
Darby English Bible (DBY)
And on the eighth day he shall take two he-lambs without blemish, and one yearling ewe-lamb without blemish, and three tenth parts of fine flour mingled with oil, for an oblation, and one log of oil.
Webster's Bible (WBT)
And on the eighth day he shall take two he-lambs without blemish, and one ewe-lamb of the first year without blemish, and three tenth-parts of fine flour for a meat-offering, mingled with oil, and one log of oil.
World English Bible (WEB)
"On the eighth day he shall take two male lambs without blemish, and one ewe lamb a year old without blemish, and three tenths of an ephah of fine flour for a meal offering, mingled with oil, and one log of oil.
Young's Literal Translation (YLT)
`And on the eighth day he taketh two lambs, perfect ones, and one ewe-lamb, daughter of a year, a perfect one, and three tenth deals of flour `for' a present, mixed with oil, and one log of oil.
| And on the eighth | וּבַיּ֣וֹם | ûbayyôm | oo-VA-yome |
| day | הַשְּׁמִינִ֗י | haššĕmînî | ha-sheh-mee-NEE |
| take shall he | יִקַּ֤ח | yiqqaḥ | yee-KAHK |
| two | שְׁנֵֽי | šĕnê | sheh-NAY |
| he lambs | כְבָשִׂים֙ | kĕbāśîm | heh-va-SEEM |
| blemish, without | תְּמִימִ֔ם | tĕmîmim | teh-mee-MEEM |
| and one | וְכַבְשָׂ֥ה | wĕkabśâ | veh-hahv-SA |
| ewe lamb | אַחַ֛ת | ʾaḥat | ah-HAHT |
| first the of | בַּת | bat | baht |
| year | שְׁנָתָ֖הּ | šĕnātāh | sheh-na-TA |
| blemish, without | תְּמִימָ֑ה | tĕmîmâ | teh-mee-MA |
| and three | וּשְׁלֹשָׁ֣ה | ûšĕlōšâ | oo-sheh-loh-SHA |
| tenth deals | עֶשְׂרֹנִ֗ים | ʿeśrōnîm | es-roh-NEEM |
| flour fine of | סֹ֤לֶת | sōlet | SOH-let |
| offering, meat a for | מִנְחָה֙ | minḥāh | meen-HA |
| mingled | בְּלוּלָ֣ה | bĕlûlâ | beh-loo-LA |
| with oil, | בַשֶּׁ֔מֶן | baššemen | va-SHEH-men |
| one and | וְלֹ֥ג | wĕlōg | veh-LOɡE |
| log | אֶחָ֖ד | ʾeḥād | eh-HAHD |
| of oil. | שָֽׁמֶן׃ | šāmen | SHA-men |
Cross Reference
ലേവ്യപുസ്തകം 2:1
ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
ലേവ്യപുസ്തകം 14:12
പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.
ലേവ്യപുസ്തകം 14:15
പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
ലേവ്യപുസ്തകം 14:21
അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും
മത്തായി 8:4
യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.
മർക്കൊസ് 1:44
“നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
ലൂക്കോസ് 5:14
അവൻ അവനോടു: “ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക” എന്നു അവനോടു കല്പിച്ചു.
പത്രൊസ് 1 1:19
ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
യോഹന്നാൻ 6:51
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
യോഹന്നാൻ 6:33
ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു” എന്നു പറഞ്ഞു.
യോഹന്നാൻ 1:29
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
സംഖ്യാപുസ്തകം 28:20
അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
സംഖ്യാപുസ്തകം 15:4
യഹോവെക്കു വഴിപാടു കഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
ലേവ്യപുസ്തകം 1:10
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം.
ലേവ്യപുസ്തകം 2:11
നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
ലേവ്യപുസ്തകം 2:13
നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേർക്കേണം.
ലേവ്യപുസ്തകം 4:32
അവൻ പാപയാഗമായി ഒരു ആട്ടിൻ കുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.
ലേവ്യപുസ്തകം 9:1
എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,
ലേവ്യപുസ്തകം 14:23
എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
ലേവ്യപുസ്തകം 15:13
സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
ലേവ്യപുസ്തകം 23:13
അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.
സംഖ്യാപുസ്തകം 6:14
അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
പുറപ്പാടു് 29:40
ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻ കുട്ടിയോടുകൂടെ അർപ്പിക്കേണം.