Deuteronomy 33:20
ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
Deuteronomy 33:20 in Other Translations
King James Version (KJV)
And of Gad he said, Blessed be he that enlargeth Gad: he dwelleth as a lion, and teareth the arm with the crown of the head.
American Standard Version (ASV)
And of Gad he said, Blessed be he that enlargeth Gad: He dwelleth as a lioness, And teareth the arm, yea, the crown of the head.
Bible in Basic English (BBE)
Of Gad he said, A blessing be on him who makes wide the limits of Gad: he takes his rest like a she-lion, taking for himself the arm and the crown of the head.
Darby English Bible (DBY)
And of Gad he said, Blessed be he that enlargeth Gad! As a lion doth he dwell, and teareth the arm, even the top of the head.
Webster's Bible (WBT)
And of Gad he said: Blessed be he that enlargeth Gad: he dwelleth as a lion, and teareth the arm with the crown of the head.
World English Bible (WEB)
Of Gad he said, Blessed be he who enlarges Gad: He dwells as a lioness, Tears the arm, yes, the crown of the head.
Young's Literal Translation (YLT)
And of Gad he said: -- Blessed of the Enlarger `is' Gad, As a lioness he doth tabernacle, And hath torn the arm -- also the crown!
| And of Gad | וּלְגָ֣ד | ûlĕgād | oo-leh-ɡAHD |
| he said, | אָמַ֔ר | ʾāmar | ah-MAHR |
| Blessed | בָּר֖וּךְ | bārûk | ba-ROOK |
| enlargeth that he be | מַרְחִ֣יב | marḥîb | mahr-HEEV |
| Gad: | גָּ֑ד | gād | ɡahd |
| he dwelleth | כְּלָבִ֣יא | kĕlābîʾ | keh-la-VEE |
| lion, a as | שָׁכֵ֔ן | šākēn | sha-HANE |
| and teareth | וְטָרַ֥ף | wĕṭārap | veh-ta-RAHF |
| the arm | זְר֖וֹעַ | zĕrôaʿ | zeh-ROH-ah |
| with | אַף | ʾap | af |
| the crown of the head. | קָדְקֹֽד׃ | qodqōd | kode-KODE |
Cross Reference
ഉല്പത്തി 49:19
ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.
മീഖാ 5:8
യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.
സങ്കീർത്തനങ്ങൾ 18:36
ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
സങ്കീർത്തനങ്ങൾ 18:19
അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
ദിനവൃത്താന്തം 1 12:37
യോർദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേർ.
ദിനവൃത്താന്തം 1 12:8
പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
ദിനവൃത്താന്തം 1 5:18
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
ദിനവൃത്താന്തം 1 4:10
യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
യോശുവ 13:24
പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.
യോശുവ 13:10
അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോർയ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
യോശുവ 13:8
അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവർക്കു യോർദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
ഉല്പത്തി 9:26
ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.