2 Chronicles 34:13
അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവൽക്കാരും ആയിരുന്നു.
2 Chronicles 34:13 in Other Translations
King James Version (KJV)
Also they were over the bearers of burdens, and were overseers of all that wrought the work in any manner of service: and of the Levites there were scribes, and officers, and porters.
American Standard Version (ASV)
Also they were over the bearers of burdens, and set forward all that did the work in every manner of service: and of the Levites there were scribes, and officers, and porters.
Bible in Basic English (BBE)
Had authority over the transport workers, giving directions to all who were doing any sort of work; and among the Levites there were scribes and overseers and door-keepers.
Darby English Bible (DBY)
They were also over the bearers of burdens, and were overseers of all that worked in any manner of service. And of the Levites were the scribes, and officers, and doorkeepers.
Webster's Bible (WBT)
Also they were over the bearers of burdens, and were overseers of all that wrought the work in any manner of service: and of the Levites there were scribes, and officers, and porters.
World English Bible (WEB)
Also they were over the bearers of burdens, and set forward all who did the work in every manner of service: and of the Levites there were scribes, and officers, and porters.
Young's Literal Translation (YLT)
and over the burden-bearers, and overseers of every one doing work for service and service; and of the Levites `are' scribes, and officers, and gatekeepers.
| Also they were over | וְעַ֣ל | wĕʿal | veh-AL |
| the bearers of burdens, | הַסַּבָּלִ֗ים | hassabbālîm | ha-sa-ba-LEEM |
| overseers were and | וּֽמְנַצְּחִים֙ | ûmĕnaṣṣĕḥîm | oo-meh-na-tseh-HEEM |
| of all | לְכֹל֙ | lĕkōl | leh-HOLE |
| that wrought | עֹשֵׂ֣ה | ʿōśē | oh-SAY |
| the work | מְלָאכָ֔ה | mĕlāʾkâ | meh-la-HA |
| service: of manner any in | לַֽעֲבוֹדָ֖ה | laʿăbôdâ | la-uh-voh-DA |
| וַֽעֲבוֹדָ֑ה | waʿăbôdâ | va-uh-voh-DA | |
| and of the Levites | וּמֵֽהַלְוִיִּ֔ם | ûmēhalwiyyim | oo-may-hahl-vee-YEEM |
| scribes, were there | סֽוֹפְרִ֥ים | sôpĕrîm | soh-feh-REEM |
| and officers, | וְשֹֽׁטְרִ֖ים | wĕšōṭĕrîm | veh-shoh-teh-REEM |
| and porters. | וְשֽׁוֹעֲרִֽים׃ | wĕšôʿărîm | veh-SHOH-uh-REEM |
Cross Reference
നെഹെമ്യാവു 4:10
എന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു.
ദിനവൃത്താന്തം 2 2:18
അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.
മത്തായി 26:3
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി.
യിരേമ്യാവു 8:8
ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.
എസ്രാ 7:6
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
ദിനവൃത്താന്തം 2 19:11
ഇതാ, മഹാപുരോഹിതനായ അമർയ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.
ദിനവൃത്താന്തം 2 8:14
അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവൽക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
ദിനവൃത്താന്തം 2 8:10
ശലോമോൻ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
ദിനവൃത്താന്തം 2 2:10
മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
ദിനവൃത്താന്തം 1 26:29
യിസ്ഹാർയ്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
ദിനവൃത്താന്തം 1 26:1
വാതിൽ കാവൽക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു.
ദിനവൃത്താന്തം 1 23:4
അവരിൽ ഇരുപത്തിനാലായിരം പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും
ദിനവൃത്താന്തം 1 16:42
അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവൽക്കാർ ആയിരുന്നു;
ദിനവൃത്താന്തം 1 16:38
ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവൽക്കാരായും നിർത്തി.
ദിനവൃത്താന്തം 1 15:18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖർയ്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽ കാവൽക്കാരായും നിയമിച്ചു.
ദിനവൃത്താന്തം 1 9:17
ആസയുടെ മകൻ ബെരെഖ്യാവും വാതിൽകാവൽക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.