2 Chronicles 29:26
ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു.
2 Chronicles 29:26 in Other Translations
King James Version (KJV)
And the Levites stood with the instruments of David, and the priests with the trumpets.
American Standard Version (ASV)
And the Levites stood with the instruments of David, and the priests with the trumpets.
Bible in Basic English (BBE)
So the Levites took their places with David's instruments, and the priests with their horns.
Darby English Bible (DBY)
And the Levites stood with the instruments of David, and the priests with the trumpets.
Webster's Bible (WBT)
And the Levites stood with the instruments of David, and the priests with the trumpets.
World English Bible (WEB)
The Levites stood with the instruments of David, and the priests with the trumpets.
Young's Literal Translation (YLT)
and the Levites stand with the instruments of David, and the priests with the trumpets.
| And the Levites | וַיַּֽעַמְד֤וּ | wayyaʿamdû | va-ya-am-DOO |
| stood | הַלְוִיִּם֙ | halwiyyim | hahl-vee-YEEM |
| with the instruments | בִּכְלֵ֣י | biklê | beek-LAY |
| David, of | דָוִ֔יד | dāwîd | da-VEED |
| and the priests | וְהַכֹּֽהֲנִ֖ים | wĕhakkōhănîm | veh-ha-koh-huh-NEEM |
| with the trumpets. | בַּחֲצֹֽצְרֽוֹת׃ | baḥăṣōṣĕrôt | ba-huh-TSOH-tseh-ROTE |
Cross Reference
ദിനവൃത്താന്തം 1 23:5
ന്യായാധിപന്മാരും നാലായിരം പേർ വാതിൽകാവൽക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
ദിനവൃത്താന്തം 1 15:24
ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖർയ്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നു.
ആമോസ് 6:5
നിങ്ങൾ വീണാനാദത്തോടെ വ്യർത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
യെശയ്യാ 38:20
യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
സങ്കീർത്തനങ്ങൾ 150:3
കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 98:5
കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‍വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
സങ്കീർത്തനങ്ങൾ 87:7
എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
സങ്കീർത്തനങ്ങൾ 81:3
അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌർണ്ണമാസിയിലും കാഹളം ഊതുവിൻ.
ദിനവൃത്താന്തം 2 5:12
ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
ദിനവൃത്താന്തം 1 16:6
പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
യോശുവ 6:4
ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
സംഖ്യാപുസ്തകം 10:10
നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
സംഖ്യാപുസ്തകം 10:8
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.