1 Corinthians 10:31
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.
1 Corinthians 10:31 in Other Translations
King James Version (KJV)
Whether therefore ye eat, or drink, or whatsoever ye do, do all to the glory of God.
American Standard Version (ASV)
Whether therefore ye eat, or drink, or whatsoever ye do, do all to the glory of God.
Bible in Basic English (BBE)
So then, if it is a question of food or drink, or any other thing, whatever you do, do all to the glory of God.
Darby English Bible (DBY)
Whether therefore ye eat, or drink, or whatever ye do, do all things to God's glory.
World English Bible (WEB)
Whether therefore you eat, or drink, or whatever you do, do all to the glory of God.
Young's Literal Translation (YLT)
Whether, then, ye eat, or drink, or do anything, do all to the glory of God;
| Whether | εἴτε | eite | EE-tay |
| therefore | οὖν | oun | oon |
| ye eat, | ἐσθίετε | esthiete | ay-STHEE-ay-tay |
| or | εἴτε | eite | EE-tay |
| drink, | πίνετε | pinete | PEE-nay-tay |
| or | εἴτε | eite | EE-tay |
| whatsoever | τι | ti | tee |
| do, ye | ποιεῖτε | poieite | poo-EE-tay |
| do | πάντα | panta | PAHN-ta |
| all | εἰς | eis | ees |
| to the | δόξαν | doxan | THOH-ksahn |
| glory | θεοῦ | theou | thay-OO |
| of God. | ποιεῖτε | poieite | poo-EE-tay |
Cross Reference
കൊലൊസ്സ്യർ 3:17
വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
കൊലൊസ്സ്യർ 3:23
നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.
പത്രൊസ് 1 4:11
ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
ആവർത്തനം 12:18
അവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം.
ലൂക്കോസ് 11:41
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.
ആവർത്തനം 12:7
അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.
ആവർത്തനം 12:12
നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
നെഹെമ്യാവു 8:16
അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതിൽക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതിൽക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
സെഖർയ്യാവു 7:5
നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?