Jeremiah 50:12
നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.
Jeremiah 50:12 in Other Translations
King James Version (KJV)
Your mother shall be sore confounded; she that bare you shall be ashamed: behold, the hindermost of the nations shall be a wilderness, a dry land, and a desert.
American Standard Version (ASV)
your mother shall be utterly put to shame; she that bare you shall be confounded: behold, she shall be the hindermost of the nations, a wilderness, a dry land, and a desert.
Bible in Basic English (BBE)
Your mother will be put to shame; she who gave you birth will be looked down on: see, she will be the last of the nations, a waste place, a dry and unwatered land.
Darby English Bible (DBY)
Your mother hath been sorely put to shame; she that bore you hath been covered with reproach: behold, [she is become] hindmost of the nations, a wilderness, a dry land, and a desert.
World English Bible (WEB)
your mother shall be utterly disappointed; she who bore you shall be confounded: behold, she shall be the least of the nations, a wilderness, a dry land, and a desert.
Young's Literal Translation (YLT)
Ashamed hath been your mother greatly, Confounded hath she been that bare you, Lo, the hindermost of nations `is' a wilderness, A dry land, and a desert.
| Your mother | בּ֤וֹשָׁה | bôšâ | BOH-sha |
| shall be sore | אִמְּכֶם֙ | ʾimmĕkem | ee-meh-HEM |
| confounded; | מְאֹ֔ד | mĕʾōd | meh-ODE |
| bare that she | חָפְרָ֖ה | ḥoprâ | hofe-RA |
| you shall be ashamed: | יֽוֹלַדְתְּכֶ֑ם | yôladtĕkem | yoh-lahd-teh-HEM |
| behold, | הִנֵּה֙ | hinnēh | hee-NAY |
| hindermost the | אַחֲרִ֣ית | ʾaḥărît | ah-huh-REET |
| of the nations | גּוֹיִ֔ם | gôyim | ɡoh-YEEM |
| wilderness, a be shall | מִדְבָּ֖ר | midbār | meed-BAHR |
| a dry land, | צִיָּ֥ה | ṣiyyâ | tsee-YA |
| and a desert. | וַעֲרָבָֽה׃ | waʿărābâ | va-uh-ra-VA |
Cross Reference
Jeremiah 51:43
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.
Revelation 18:21
പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.
Revelation 17:5
മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.
Galatians 4:26
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
Jeremiah 51:62
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
Jeremiah 51:25
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 50:35
കല്ദയരുടെ മേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെ മേലും ജ്ഞാനികളുടെ മേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 49:2
ആകയാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 25:26
എല്ലാ വടക്കെരാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക്ക് രാജാവോ അവരുടെ ശേഷം കുടിക്കേണം.
Jeremiah 25:12
എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
Isaiah 23:13
ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
Isaiah 14:22
ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Isaiah 13:20
അതിൽ ഒരുനാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.