Jeremiah 11:13
യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങൾ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീർത്തിരിക്കുന്നു.
Jeremiah 11:13 in Other Translations
King James Version (KJV)
For according to the number of thy cities were thy gods, O Judah; and according to the number of the streets of Jerusalem have ye set up altars to that shameful thing, even altars to burn incense unto Baal.
American Standard Version (ASV)
For according to the number of thy cities are thy gods, O Judah; and according to the number of the streets of Jerusalem have ye set up altars to the shameful thing, even altars to burn incense unto Baal.
Bible in Basic English (BBE)
For the number of your gods is as the number of your towns, O Judah; and for every street in Jerusalem you have put up altars to the Baal for burning perfumes to the Baal.
Darby English Bible (DBY)
For [as] the number of thy cities, are thy gods, O Judah; and [as] the number of the streets of Jerusalem, have ye set up altars to the Shame, altars to burn incense unto Baal.
World English Bible (WEB)
For according to the number of your cities are your gods, Judah; and according to the number of the streets of Jerusalem have you set up altars to the shameful thing, even altars to burn incense to Baal.
Young's Literal Translation (YLT)
For -- the number of thy cities have been thy gods, O Judah, And -- the number of the streets of Jerusalem Ye have placed altars to a shameful thing, Altars to make perfume to Baal.
| For | כִּ֚י | kî | kee |
| according to the number | מִסְפַּ֣ר | mispar | mees-PAHR |
| cities thy of | עָרֶ֔יךָ | ʿārêkā | ah-RAY-ha |
| were | הָי֥וּ | hāyû | ha-YOO |
| gods, thy | אֱלֹהֶ֖יךָ | ʾĕlōhêkā | ay-loh-HAY-ha |
| O Judah; | יְהוּדָ֑ה | yĕhûdâ | yeh-hoo-DA |
| and according to the number | וּמִסְפַּ֞ר | ûmispar | oo-mees-PAHR |
| streets the of | חֻצ֣וֹת | ḥuṣôt | hoo-TSOTE |
| of Jerusalem | יְרוּשָׁלִַ֗ם | yĕrûšālaim | yeh-roo-sha-la-EEM |
| up set ye have | שַׂמְתֶּ֤ם | śamtem | sahm-TEM |
| altars | מִזְבְּחוֹת֙ | mizbĕḥôt | meez-beh-HOTE |
| thing, shameful that to | לַבֹּ֔שֶׁת | labbōšet | la-BOH-shet |
| even altars | מִזְבְּח֖וֹת | mizbĕḥôt | meez-beh-HOTE |
| to burn incense | לְקַטֵּ֥ר | lĕqaṭṭēr | leh-ka-TARE |
| unto Baal. | לַבָּֽעַל׃ | labbāʿal | la-BA-al |
Cross Reference
Jeremiah 2:28
നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവുണ്ടെങ്കിൽ അവർ എഴുന്നേൽക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
2 Kings 23:13
യെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മിൽക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
Hosea 12:11
ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബിലപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
Jeremiah 32:35
മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവർ ബെൻ ഹിന്നോം താഴ്വരയിൽ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവർത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അതു തോന്നീട്ടുമില്ല.
Jeremiah 19:5
ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.
Jeremiah 7:9
നിങ്ങൾ മോഷ്ടിക്കയും കുലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.
Jeremiah 3:24
ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൌവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.
Jeremiah 3:1
ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവൾ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.
Isaiah 2:8
അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.
2 Kings 23:4
രാജാവു മഹാപുരോഹിതനായ ഹിൽക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
2 Kings 21:4
യെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
Deuteronomy 32:16
അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാൽ അവനെ കോപിപ്പിച്ചു.