2 Samuel 16:4
രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
Then said | וַיֹּ֤אמֶר | wayyōʾmer | va-YOH-mer |
the king | הַמֶּ֙לֶךְ֙ | hammelek | ha-MEH-lek |
to Ziba, | לְצִבָ֔א | lĕṣibāʾ | leh-tsee-VA |
Behold, | הִנֵּ֣ה | hinnē | hee-NAY |
all are thine | לְךָ֔ | lĕkā | leh-HA |
that | כֹּ֖ל | kōl | kole |
pertained unto Mephibosheth. | אֲשֶׁ֣ר | ʾăšer | uh-SHER |
And Ziba | לִמְפִיבֹ֑שֶׁת | limpîbōšet | leem-fee-VOH-shet |
said, | וַיֹּ֤אמֶר | wayyōʾmer | va-YOH-mer |
I humbly beseech | צִיבָא֙ | ṣîbāʾ | tsee-VA |
thee that I may find | הִֽשְׁתַּחֲוֵ֔יתִי | hišĕttaḥăwêtî | hee-sheh-ta-huh-VAY-tee |
grace | אֶמְצָא | ʾemṣāʾ | em-TSA |
in thy sight, | חֵ֥ן | ḥēn | hane |
my lord, | בְּעֵינֶ֖יךָ | bĕʿênêkā | beh-ay-NAY-ha |
O king. | אֲדֹנִ֥י | ʾădōnî | uh-doh-NEE |
הַמֶּֽלֶךְ׃ | hammelek | ha-MEH-lek |
Cross Reference
Exodus 23:8
സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.
Deuteronomy 19:15
മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
2 Samuel 14:4
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
2 Samuel 14:10
അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
2 Samuel 14:22
യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കു പോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.
Proverbs 18:13
കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
Proverbs 18:17
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
Proverbs 19:2
പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.